ലണ്ടന്‍: അഞ്ച് മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ ‘അസിസ്റ്റഡ് സൂയിസൈഡ്’ ബില്ലുമായി മുമ്പോട്ട് പോകാന്‍ അനുമതി നല്‍കി യുകെ പാര്‍ലമെന്റിലെ എംപിമാര്‍. 275 നെതിരെ 330 വോട്ടുകള്‍ക്കാണ് ബില്ല് നിയമമാക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകുവാനുള്ള അനുമതി ബ്രിട്ടീഷ് എംപിമാര്‍ നല്‍കിയത്. 2015-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സമാനമായ ബില്‍ മുമ്പോട്ടുപോകുന്നത് അന്ന് എംപിമാര്‍ വോട്ടെടുപ്പിലൂടെ തടഞ്ഞിരുന്നു.
അടുത്ത ഘട്ടത്തിലേക്ക് പോകുവാനുള്ള അനുമതി ലഭിച്ചുവെങ്കിലും ബില്‍ നിയമമാകുന്നതിന് മുമ്പ് വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.
എങ്കിലും ദയാവധത്തിനും അസിസ്റ്റഡ് സൂയിസൈഡിനും എതിരെ കത്തോലിക്ക സഭയും പ്രോലൈഫ് സംഘടനകളും പുലര്‍ത്തിയ ശക്തമായ നിലപാടിന് ഘടകവിരുദ്ധമായ തീരുമാനമാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് കൈക്കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ജീവനെതിരായി വോട്ടുചെയ്ത എംപിമാരുടെ നടപടിയില്‍ തങ്ങള്‍ ദുഃഖിക്കുന്നതായി ജീവനുവേണ്ടിയുള്ള ബിഷപ്പുമാരുടെ കമ്മിറ്റി തലവന്‍ ബിഷപ് ജോണ്‍ ഷെറിംഗ്റ്റണ്‍ പ്രതികരിച്ചു. തുടര്‍നടപടികളുടെ ഭാഗമായി ബില്‍ നിരാകരിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *