വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ തീര്‍ത്ഥാടകരായി ജൂബിലിയില്‍ പങ്കുചേരുന്നവര്‍ക്ക് വേണ്ടിപ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. നമ്മുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്ന ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ് ക്രിസ്തീയ പ്രത്യാശ എന്ന് പാപ്പ വീഡിയോയില്‍ പറയുന്നു. ഇന്ന് നമുക്ക് അത് വളരെ ആവശ്യമാണ്. നാളെ കുട്ടികള്‍ക്ക് എങ്ങനെ ഭക്ഷണം നല്‍കുമെന്നോ അല്ലെങ്കില്‍ പഠനത്തിന് ശേഷം നല്ല ജോലി ലഭിക്കുമെന്നോ അറിയില്ലെങ്കില്‍, നിരാശയിലേക്ക് വഴുതിവീഴാന്‍ സാധ്യത ഉണ്ട് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളില്‍ പ്രതീക്ഷ ഒരു നങ്കൂരമാണ്. കരയില്‍ കെട്ടാന്‍ ഒരു കയര്‍ ഉപയോഗിച്ച് എറിയുന്ന ഒരു നങ്കൂരം. പ്രതീക്ഷയുടെ കയര്‍ മുറുകെ പിടിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.
നമുക്ക് ജീവന്‍ നല്‍കുന്ന ക്രിസ്തുവിനെ കണ്ടെത്തുന്നതില്‍ പരസ്പരം സഹായിക്കാന്‍, ആ ജീവിതം ആഘോഷിക്കാന്‍, പ്രത്യാശയുടെ തീര്‍ത്ഥാടകരായി ജൂബിലി വര്‍ഷത്തില്‍ യാത്ര പുറപ്പെടാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. വരാനിരിക്കുന്ന ജൂബിലിയിലേക്ക് പ്രവേശിക്കുന്നത് ജീവിതത്തിലെ അടുത്ത ഘട്ടമാണ്. പ്രതീക്ഷ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന കാര്യം മറക്കരുത്. വരാനിരിക്കുന്ന ജൂബിലി വിശ്വാസത്തില്‍ നമ്മെ ശക്തിപ്പെടുത്തുന്നതിനും, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ തിരിച്ചറിയാന്‍ സഹായിക്കുന്നതിനും, ക്രിസ്തീയ പ്രത്യാശയുടെ തീര്‍ത്ഥാടകരാക്കി മാറ്റുന്നതിനും പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനത്തോടെയാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
മാര്‍പാപ്പയുടെ പ്രാര്‍ത്ഥകള്‍ പ്രചരിപ്പിക്കുന്ന വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് ആണ് പാപ്പായുടെ മാസംതോറുമുള്ള പ്രാര്‍ത്ഥനാനിയോഗങ്ങളുടെ വീഡിയോ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *