വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ബൈബിള്‍ വില്‍പ്പന ഈ വര്‍ഷം ഒക്‌ടോബര്‍ മാസം വരെ 22% വര്‍ധിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ യുഎസിലെ പുസ്തക വില്‍പ്പന 1%-ല്‍ താഴെ മാത്രമാണ് വളര്‍ന്നത്. വചനത്തോടുള്ള ആഭിമുഖ്യം സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതിന്റെ സൂചന നല്‍കുന്ന ഈ റിപ്പോര്‍ട്ടില്‍ 2019-ല്‍ 9.7 ദശലക്ഷം ബൈബിള്‍ വിറ്റ സ്ഥാനത്ത് 2023-ല്‍ 14.2 ദശലക്ഷമായി അത് വര്‍ധിച്ചതായും വ്യക്തമാക്കുന്നു.
ലോകത്തില്‍ വര്‍ധിച്ചുവരുന്ന അരാജകത്വവും അനിശ്ചിതത്വവുമാണ് മനുഷ്യനെ ദൈവത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇവാഞ്ചലിക്കല്‍ ക്രിസ്റ്റ്യന്‍ പബ്ലിഷേര്‍സ് അസോസിയേഷന്‍ പ്രസിഡന്റായ ജെഫ് ക്രോസ്ബി പ്രതികരിച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഇലക്ഷനുകളുമെല്ലാം ഈ അനിശ്ചിതത്വത്തിന് ആക്കം കൂട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന സുവിശേഷവത്കരണപ്രവര്‍ത്തനങ്ങളും സെലിബ്രറ്റികളുടെ വിശ്വാസ പ്രഖ്യാപനങ്ങളും യുവജനങ്ങളെ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. സാംസ്‌കാരികമായ കണഫ്യൂഷന്‍ വളര്‍ന്നുവരുന്ന ഈ കാലത്തിലും ജീവിത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് ഗൗരവബുദ്ധിയോടെ യുവജനങ്ങള്‍ ഉത്തരം തേടുന്നു എന്നുള്ളതിന്റെ സൂചന കൂടെയാണ് ഈ കണക്കുകള്‍. യുവാക്കള്‍ക്ക് വിശ്വാസത്തെക്കുറിച്ച് ജിജ്ഞാസ വര്‍ധിച്ചുവരുകയാണെന്ന 2023-ലെ സിബിഎന്‍ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *