Follow Us On

23

January

2025

Thursday

എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയം ഇനി ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം

എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയം ഇനി ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം
കണ്ണൂര്‍: തലശേരി അതിരൂപതയിലെ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തെ ആര്‍ക്കി എപ്പിസ് കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. എടൂരില്‍നിന്നു അതിരൂപതയുടെ നേതൃത്വത്തില്‍ ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് നടത്തിയ പ്രഥമ മരിയന്‍ തീര്‍ഥാടനത്തിനു മുന്നോടിയായുള്ള മരിയന്‍ സന്ധ്യയില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.
അതിരൂപതാ വൈസ് ചാന്‍സലര്‍ ഫാ. ജോസഫ് റാത്തപ്പള്ളില്‍ ഇതു സംബന്ധിച്ച ഡിക്രി വായിച്ചു. തുടര്‍ന്ന് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.  തലശേരി അതിരൂപതയില്‍ ഈ പദവിയിലേക്കു ഉയര്‍ത്തപ്പെടുന്ന ആദ്യ ദൈവാലയമാണ് എടൂര്‍.
9 ഇടവകകളാണ് എടൂര്‍ ഫൊറോനയില്‍ ഉള്ളത്. 1500 കുടുംബങ്ങളാണ് ഈ ഇടവകയിലുണ്ട്. തലശേരി അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയും ഇതാണ്. നൂറോളം വൈദികരും മുന്നൂറോളം സിസ്റ്റേഴ്സും എടൂരില്‍ നിന്നുണ്ട്. എടൂര്‍ ടൗണില്‍ കുന്നിന്‍മുകളില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയം മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവാലയമായി മാറുകയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?