ഗാസ: എല്ലാ ദിവസവും കൃത്യം ഏഴ് മണിക്ക് തങ്ങളെ ഫോണ്‍ വിളിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ കുട്ടികള്‍ ‘മുത്തച്ഛന്‍’ എന്നാണ് വിളിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ അവര്‍ക്ക് അത്ര ഇഷ്ടമാണ്. എല്ലാ ദിവസവും അവരുടെ ഇടവക ദൈവാലയത്തിലേക്ക് വിളിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുന്ന പാപ്പ ഒരു വിധത്തില്‍ അവര്‍ക്ക് ഒരു മുത്തച്ഛന്റെ സ്‌നേഹം തന്നെയാണ് നല്‍കുന്നതും.
വേദനിക്കുന്നവരുടെ പക്ഷം ചേരുന്ന പാപ്പ ഗാസയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ വിവരിച്ചുകൊണ്ട് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസായ കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല ഇങ്ങനെ കൂട്ടിച്ചേര്‍ത്തു,’ഗാസയിലെ സമൂഹത്തിന് ഇത് വളരെ വലിയ പിന്തുണയാണ് – മാനസികവും വൈകാരികവും ആത്മീയവുമായ പിന്തുണ’.
ഈ ക്രിസ്മസിന്, യുദ്ധത്തിന്റെ നടുവിലും ഗാസയിലെ ഹോളി ഫാമിലി ദൈവാലയം കുട്ടികള്‍ക്കായി നല്ല ഭക്ഷണവും കളിപ്പാട്ടവും നല്‍കാന്‍ ശ്രമിക്കുമെന്ന് കര്‍ദിനാള്‍ പിസബെല്ല വ്യക്തമാക്കി. ബെത്ലഹേം, നസ്രത്ത്, ജറുസലേം തുടങ്ങിയ നഗരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പുണ്യഭൂമിയിലേക്ക് തീര്‍ര്‍ത്ഥാടകള്‍ കടന്നുവരണമെന്നും കര്‍ദിനാള്‍ അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *