കോട്ടയം: കത്തോലിക്ക സഭയും മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയും തമ്മിലുള്ള എക്യുമെനിക്കല്‍ ഡയലോഗിന്റെ രണ്ടാമത് യോഗം മാങ്ങാനം സ്പിരിച്ച്വാലിറ്റി സെന്ററില്‍ നടന്നു. വത്തിക്കാനിലെ എക്യുമെനിക്കല്‍ ഡിക്കാസ്റ്ററി സെക്രട്ടറി ആര്‍ച്ചുബിഷപ് ഫ്‌ളവിയ പാച്ചേ, മലങ്കര മാര്‍ത്തോമ്മ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് എന്നിവര്‍ പങ്കെടുത്തു.
ആര്‍ച്ചുബിഷപ് ഫ്‌ളവിയ പാച്ചേ, ഡോ. ജോസഫ് മാര്‍ ഇവാനിയോസ്, റവ. ഷിബി വര്‍ഗീസ്, റവ. ഡോ. ഹിയാസിന്റ് ഡെസ്റ്റിവല്ലെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സഭയുടെ സിനഡാലിറ്റി ദര്‍ശനങ്ങള്‍, ദൗത്യം, മാമോദീസ തുടങ്ങിയവ സംബന്ധിച്ച ദൈവശാസ്ത്ര ചര്‍ച്ചകള്‍ നടത്തി. അടുത്തഘട്ടം ചര്‍ച്ച തുടരും.
വിവിധ സഭകളുമായി എക്യുമെനിക്കല്‍ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോര്‍ പ്രൊമോട്ടിങ്ങ് ക്രിസ്ത്യന്‍ യൂണിറ്റി കഴിഞ്ഞ വര്‍ഷമാണ് മാര്‍ത്തോമ സഭയുമായി ഡയലോഗില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി മാര്‍ത്തോമ്മ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സിനഡ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് ആര്‍ച്ചുബിഷപ് ഫ്‌ളവിയ പാച്ചേ, ഡോ. തോമസ് മാര്‍ കൂറിലോസ്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഫാ. അഗസ്റ്റിന്‍ കാടേപറമ്പില്‍, ഫാ. ഫിലിപ് നെല്‍പുരപ്പറമ്പില്‍, ഫാ. ഹയാസിന്തേ ഡെസ്റ്റിവല്ലേ എന്നിവരും മാര്‍ത്തോമ്മ സഭയെ പ്രതിനിധീകരിച്ച് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ്, ഡോ. ജോസഫ് മാര്‍ ഇവാനിയോസ്, റവ. ഡോ. കെ.ജി. പോത്തന്‍, റവ. ഡോ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന്‍, റവ. ഡോ. വി.എസ് വര്‍ഗീസ്, റവ. ഷിബി വര്‍ഗീസ്, റവ. അരുണ്‍ തോമസ് എന്നിവരും പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *