തൃശൂര്‍: ജനജീവിതം ദുരിത പൂര്‍ണ്ണമാക്കുന്ന അന്യായമായ വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്ന് തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതി ലഭ്യതയുടെ ലാഭകരമായ കരാറുകള്‍ നിലനര്‍ത്താന്‍ കഴിയാത്ത കെഎസ്ഇബിയുടെ പിടിപ്പുകേടാണ് ഇപ്പോള്‍ സംജാതമായത്. ഇതുമൂലം സാധാരണ ജനങ്ങള്‍, വ്യാപര വ്യവസായ- സ്ഥാപനങ്ങള്‍ എന്നിവയുടെ മുമ്പോട്ടുപോക്ക് ദുരിത പൂര്‍ണ്ണമായി മാറുമെന്ന് യോഗം വിലയിരുത്തി.
ഇപ്പോള്‍ 16 പൈസയും മൂന്ന് മാസം കഴിഞ്ഞാല്‍12 പൈസയുടെയും വര്‍ധന ഒന്നിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ജനം വലയുമ്പോള്‍ ഈ വര്‍ധനവ് കുടുംബ ബഡ്ജറ്റിന് ഇരുട്ടടിയായിത്തീരുമെന്ന് യോഗം വ്യക്തമാക്കി.
അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കൂത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. അതിരൂപതാ ജനറല്‍ സെക്രട്ടറി കെ.സി. ഡേവീസ് , ട്രഷറര്‍ റോണി അഗസ്റ്റ്യന്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ. ബൈജു ജോസഫ്, ലീല വര്‍ഗീസ് ജോയിന്റ് സെക്രട്ടറി ആന്റോ തൊറയന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *