Follow Us On

23

February

2025

Sunday

ശക്തമായ വാദങ്ങളെക്കാള്‍ സൗമ്യതയും ആദരവും ഫലപ്രദം: ഫ്രാന്‍സിസ് മാര്‍പാപ്പ

ശക്തമായ വാദങ്ങളെക്കാള്‍ സൗമ്യതയും ആദരവും ഫലപ്രദം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനെയും അവന്റെ സഭയെയും കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍  ശക്തമായ വാദങ്ങള്‍ പര്യാപ്തമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘ആത്മാവും വധുവും’ എന്ന പേരില്‍  പൊതുദര്‍ശനത്തിന്റെ ഭാഗമായി നല്‍കിവന്ന 17 ഭാഗങ്ങളുള്ള മതബോധന പരമ്പര ഉപസംഹരിച്ചുകൊണ്ട് ‘സുവിശേഷവല്‍ക്കരണത്തിന്റെ ആദ്യത്തേതും ഏറ്റവും ഫലപ്രദവുമായ രൂപം നമ്മള്‍ മറ്റുള്ളവരോട് കാണിക്കുന്ന സ്‌നേഹമാണെന്ന് ‘ പാപ്പ വ്യക്തമാക്കി.

”നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും  മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കു”വാന്‍ (1 പത്രോ. 3:15) അപ്പോസ്തലനായ പത്രോസ് ആദിമ ക്രിസ്ത്യാനികളെ ഉദ്‌ബോധിപ്പിച്ചിരുന്നതായി പാപ്പാ പറഞ്ഞു. അദ്ദേഹം അതിന് ഒരു വ്യവസ്ഥ കൂട്ടിചേര്‍ത്തു. ‘എന്നാല്‍ അത് ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ.’ എന്നതായിരുന്നു ആ വ്യവ്‌സഥ.

പരിശുദ്ധാത്മാവിനെ ‘ക്രിസ്തീയ പ്രത്യാശയുടെ നിത്യസ്രോതസ്സ്’ എന്ന് വിശേഷിപ്പിച്ച മാര്‍പാപ്പ, പ്രത്യാശയെന്ന പുണ്യമാണ് ‘മനുഷ്യവര്‍ഗത്തിനായി സഭയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം’ എന്ന് കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷ എന്നത്  പൊള്ളയായ വാക്കോ കാര്യങ്ങള്‍ നന്നായി നടക്കണമെന്ന അവ്യക്തമായ ആഗ്രഹമോ അല്ല.  പ്രത്യാശ ഒരു ഉറപ്പാണ്. കാരണം അത് ദൈവത്തിന്റെ വാഗ്ദാനങ്ങളോടുള്ള വിശ്വസ്തതയില്‍ അധിഷ്ഠിതമാണ്. അതുകൊണ്ടാണ് ഇതിനെ ദൈവശാസ്ത്രപരമായ പുണ്യമെന്ന് വിളിക്കുന്നത്. അത് ദൈവത്താല്‍ പ്രചോദിതവും ദൈവം തന്നെ ജാമ്യക്കാരനായി നല്‍കുന്ന ഉറപ്പുമാണെന്ന് പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?