മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടാന്‍ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തിഅഞ്ചാം ദിവസത്തിലേക്ക്. 64-ാം ദിന നിരാഹാര സമരം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. രാജു അന്തോണി, കര്‍മലി ജോര്‍ജ്, ആന്റണി ലൂയിസ് എന്നിവര്‍ നിരാഹാരമിരുന്നു.
ഈ സമരം വിജയിച്ചു എന്ന് കേള്‍ക്കുവാന്‍ ഭാരതം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് സമരപന്തലില്‍ എത്തിയ കോതമംഗലം രൂപതയിലെ കാരക്കുന്നം എല്‍എസ്എസ്പി കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി ലീമ പറഞ്ഞു.
കാരക്കുന്നം സെന്റ് മേരിസ് ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് സിബി കണ്ണമ്പുഴ, സെക്രട്ടറി ജിന്റോ പൈനേടത്ത്, പാലാ രൂപതാ മണ്ണാറപ്പാറ കുറുപ്പുംതറ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് ജോണ്‍ പോള്‍, സെക്രട്ടറി ജോര്‍ജ് തൊണ്ടിക്കുഴിയില് എന്നിവര്‍ ഐകദാര് ഢ്യവുമായി സമരപ്പന്തലിലെത്തി.
Leave a Comment
Your email address will not be published. Required fields are marked with *