Follow Us On

23

January

2025

Thursday

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഏപ്രില്‍ മാസത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കെഎല്‍സിഎ

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഏപ്രില്‍ മാസത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കെഎല്‍സിഎ
തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ 2025 ഏപ്രില്‍ മാസത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെഎസ്‌സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്.
ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന   കെഎല്‍സിഎ സമ്പൂര്‍ണ സമ്മേളന ത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകള്‍ മുഴുവനായി പിന്‍വലിക്കണം. മുനമ്പം വഖഫ് വിഷയത്തില്‍ തര്‍ക്ക ഭൂമി വഖഫ് അല്ല എന്ന് പ്രഖ്യാപിക്കാനും വഖഫ് രജിസ്റ്ററില്‍നിന്ന് നീക്കം ചെയ്യാനും അധികാരികള്‍ തയാറാകണന്ന് അഡ്വ. ഷെറി ജെ. തോമസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന നേതൃസമ്മേളനം കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തി. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് വിഷയാവതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ശശി തരൂര്‍ എംപി, എം. വിന്‍സന്റ് എംഎല്‍എ, ബിജെപി പ്രതിനിധി വി.വി രാജേഷ്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, തിരുവനന്തപുരം അതിരൂപതാ പ്രസിഡന്റ് പാട്രിക് മൈക്കിള്‍, കെഎല്‍സിഡബ്ലിയുഎ പ്രസിഡന്റ് ഷെര്‍ലി സ്റ്റാന്‍ലി, സി എസ്എസ് ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്‍, കെഎല്‍എം പ്രസിഡന്റ് ബാബു തണ്ണിക്കോട്, ഡിസിഎംഎസ് സംസ്ഥാന ട്രഷറര്‍ പ്രബലദാസ്, ആംഗ്ലോ ഇന്ത്യന്‍ അസോസിയേ ഷനുകളുടെ സംസ്ഥാന സെക്രട്ടറി ഹെയ്‌സല്‍ ഡിക്രൂസ്,  കെസിവൈഎം ലാറ്റിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനിഭാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ചു.
രാവിലെ തിരുവനന്തപുരം വെള്ളയമ്പലം ടിഎസ്എസ്എസ് ഹാളില്‍ കെആര്‍എല്‍സിസിയുടെ പ്രതിനിധി സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഷെല്‍ഫുകളില്‍ അടച്ചുപൂട്ടി വച്ചിരിക്കുന്ന ജെ. ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ ലത്തീന്‍ സമുദായ നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷനായിരുന്നു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, നിയുക്ത കെസിബിസി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, സെക്രട്ടറി പ്രബലദാസ്, സെക്രട്ടറി മാരായ പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍, ട്രഷറര്‍ ബിജു ജോസി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?