കാഞ്ഞിരപ്പള്ളി: മണിമല ഹോളി മാഗി ഫൊറോന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയങ്കണത്തില്‍ മാതൃ-പിതൃ വേദിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തി എഴുത്തു നടന്നു.
ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 വിശ്വാസികള്‍ പങ്കെടുത്തു. ഇതിനുവേണ്ടി പ്രത്യേകം പേപ്പറുകള്‍ തയ്യാറാക്കി നല്കി. ബൈബിളും പേനയുമായി ബൈബിള്‍ പകര്‍ത്തി എഴുത്തിന് ഉച്ചയോടെ നിയോഗം വച്ച് ഉപാവാസവും പ്രാര്‍ത്ഥനയും നടത്തിയിരുന്ന വിശ്വാസികള്‍ എത്തി.
ഇടവക വികാരി ഫാ. മാത്യു താന്നിയത്ത് പ്രത്യേക പ്രാര്‍ത്ഥനയും ആശീര്‍വാദവും നടത്തി. തുടര്‍ന്ന് വിശ്വാസികള്‍ ബൈബിള്‍ പകര്‍ത്തിയെഴുത്ത് ആരംഭിച്ചു. നാലുമണിയോടെ ഓരോരുത്തര്‍ക്കും കിട്ടിയ അധ്യായങ്ങള്‍ എഴുതി പൂര്‍ത്തിയാക്കി. അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യന്‍ കളത്തിപറമ്പില്‍, മാതൃ-പിതൃ വേദി അംഗങ്ങള്‍, കര്‍മ്മലീത്ത മഠത്തിലെ സിസ്റ്റേഴ്സ് എന്നിവര്‍ നേതൃത്വം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *