ഇടുക്കി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രജിസ്‌ട്രേഷന്‍ പദ്ധതിയുടെ ഹൈറേഞ്ച് മേഖലതല ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റാഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
ഇടുക്കി രൂപതയുടെ ആതിഥേയത്വത്തില്‍ മുരിക്കാശേരി പാവനാത്മാ കോളജില്‍ വച്ച് നടന്ന പരിപാടിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജോസ് കാവുങ്കല്‍, ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍ ഫാ. ജോസ് കരിവേലിക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, അബ്ദുല്‍ ജബ്ബാര്‍ മൗലവി, നിസാര്‍ ബദ്രി, ഫാ. ഷാജി പൂത്തറ, ന്യൂനപക്ഷ കമ്മിഷന്‍ ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഹസീന വി.എന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള നോളജ് ഇക്കോണമി മിഷന്‍ ഇടുക്കി ജീല്ലാ പ്രോഗ്രാം മാനേജര്‍ ലിന്റു മരിയ മാത്യു, റിസോഴ്‌സ് പേഴ്‌സണ്‍ നീതു സത്യന്‍ എന്നിവര്‍ തൊഴിലന്വേഷകര്‍ക്കുള്ള സെമിനാര്‍ നയിച്ചു. ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ഫാ. ഫിലിപ്പ് മറ്റം, ഫാ. ജോബി പൂവത്തിങ്കല്‍, ഫാ. ജോസഫ് നടുപ്പടവില്‍, ജെറിന്‍ ജെ. പട്ടാംകുളം, അലക്‌സ് തോമസ്, നോയല്‍ ബിനോയി, ബിനോ ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *