Follow Us On

23

January

2025

Thursday

പത്മഭൂഷന്‍ ഫാ. ഗ്രബിയേല്‍ ചിറമേലിന്റെ 110-ാം ജന്മദിനത്തില്‍ 110 പേര്‍ രക്തം ദാനം ചെയ്തു

പത്മഭൂഷന്‍ ഫാ. ഗ്രബിയേല്‍ ചിറമേലിന്റെ 110-ാം ജന്മദിനത്തില്‍ 110 പേര്‍ രക്തം ദാനം ചെയ്തു
തൃശൂര്‍: അമല ആശുപത്രിയുടെ സ്ഥാപക പിതാവായ  പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐയുടെ 110-ാം ജന്മദിനത്തോടനുബന്ധിച്ച് 110 പേര്‍ രക്തദാനം ചെയ്തു. അമല സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിന്റെയും അമല ബ്ലഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍  ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു.
ഗബ്രിയേലച്ചന്റെ വിദ്യാര്‍ത്ഥിയും ഇവിഎം ഗ്രൂപ്പ് ചെയര്‍മാ നുമായ ഇ.എം ജോണി ഉദ്ഘാടനകര്‍മ്മം  നിര്‍വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഡോ. വിനു വിപിന്‍, ഗബ്രിയേലച്ചന്റെ ശിഷ്യന്‍ ആര്‍.കെ രവി,  എച്ച്ഡിഎഫ്‌സി ബാങ്ക് ഡെപ്യൂട്ടി മാനേജര്‍, അചിതന്‍ പി, ഗബ്രിയേലച്ചന്റെ കുടുംബാഗം ഗബ്രിയേല്‍ ചിറമേല്‍ എന്നിവര്‍ പ്രസംഗിച്ചു.
അമല സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍  രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണ റാലിയും പവര്‍ പോയിന്റ് മത്സരങ്ങളും ഫ്‌ളാഷ് മോബും നടത്തി. ഗബ്രിയേലച്ചന്റെ സാമൂഹ്യബോധം അനേകരിലേക്ക് വ്യാപിക്കുന്നതിന്റെ പ്രതീകമായി ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ വെള്ളരിപ്രാവിനെ പറത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?