വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന ഹൃദയത്തെ പവിത്രീകരിക്കുന്നു, അതോടൊപ്പം, മറ്റൊരു വീക്ഷണകോണില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ മനസിലാക്കാന്‍ നമ്മെ പ്രാപ്തരാക്കുംവിധം നമ്മുടെ നോട്ടത്തെ തെളിച്ചമുള്ളതാക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ .
ജൂബിലി വത്സരത്തിനൊരുക്കമായി 2024 പ്രാര്‍ത്ഥനാവത്സരമായി ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ‘എക്‌സ്’ സാമൂഹ്യമാദ്ധ്യമത്തില്‍, ‘പ്രാര്‍ത്ഥനാവര്‍ഷം’ എന്ന ഹാഷ്ടാഗോടുകൂടിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്‌ബോധനമുള്ളത്.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ‘എക്‌സ്’ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Leave a Comment
Your email address will not be published. Required fields are marked with *