വത്തിക്കാന്‍ സിറ്റി: സമാധാനം വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാഷണവും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് റഷ്യയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ മോസ്‌കൊ പാത്രിയാര്‍ക്കേറ്റിന്റെ വിദേശ സഭാബന്ധങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ മേധാവിയായ മെത്രാപ്പോലീത്ത അന്തൊണിയ് യുര്‍വെവിച്ച് സെവ്രിയുക്ക്.
ഉത്തര അറേബിയ കത്തോലിക്കാ വികാരിയാത്തിന്റെ അറേബിയ നാഥയുടെ നാമത്തിലുള്ള കത്തീഡ്രല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധി സംഘം സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ക്രൈസ്തവാന്തര മതാന്തര സംവാദങ്ങളും പരസ്പരധാരണയും പരിപോഷിപ്പിക്കുന്നതില്‍ ഒരു നാഴികക്കല്ലാണ് ഈ സന്ദര്‍ശനമെന്ന് മെത്രാപ്പോലിത്ത സെവ്‌റിയുക്ക് അഭിപ്രായപ്പെട്ടു.
ബഹറിനിലെ വിവിധ ആരാധനാലയങ്ങളുടെ തലവന്മാരുമായി നടന്ന കുടിക്കാഴ്ചയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, ഭിന്ന മത വിശ്വാസം പുലര്‍ത്തുന്ന സഹോദരീസഹോദരന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിന് അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അന്നാട്ടിലെ ഭിന്ന മതവിശ്വാസങ്ങളും സംസ്‌കാരങ്ങളുമായി ധാരണയും ഐക്യവും ഊട്ടിവളര്‍ത്തുക എന്നതായിരുന്നു ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും മെത്രാപ്പോലിത്ത സെവ്‌റിയുക്ക് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *