വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പ്രാദേശിക ഭരണ സിരാകേന്ദ്രത്തിന്റെയും, ഇറ്റാലിയന്‍ തപാല്‍ വിഭാഗത്തിന്റെയും സംയുക്തസേവനത്തില്‍, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജൂബിലിക്കായി എത്തുന്ന ആളുകള്‍ക്കായി, പുതിയ ഒരു തപാല്‍ ഓഫിസ് തുറക്കുന്നു.
ഡിസംബര്‍ മാസം പത്തൊന്‍പതാം തീയതി ഇറ്റാലിയന്‍ സമയം രാവിലെ പത്തുമണിക്കാണ് ഉദ്ഘാടനം. വത്തിക്കാന്‍ രാജ്യത്തിന്റെ ഗവര്‍ണറേറ്റ് പ്രസിഡന്റ് കര്‍ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗാസ് അല്‍സാഗയും, ഇറ്റാലിയന്‍ തപാല്‍ വിഭാഗത്തിന്റെ മേധാവി ഡോ. ജൂസെപ്പെ ലാസ്‌കോയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
ഇറ്റാലിയന്‍ തപാല്‍ വിഭാഗമാണ് ഈ പുതിയ ഓഫീസ് സംഭാവനായി നല്‍കിയത്. ജൂബിലി ആഘോഷങ്ങള്‍ക്കായി വത്തിക്കാനില്‍ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും, മറ്റു വിനോദസഞ്ചാരികള്‍ക്കും, തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വത്തിക്കാനില്‍ നിന്നുള്ള ആശംസകള്‍ അയക്കുന്നതിനു, ഈ തപാല്‍ സേവനം ഏറെ സഹായകരമാകും. വത്തിക്കാന്‍ ചത്വരത്തിന്റെ ഇടതുഭാഗത്തായിട്ടാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
അംഗവൈകല്യമുള്ളവര്‍ക്കും, ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനു, പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വത്തിക്കാന്റെ പ്രത്യേക സ്റ്റാമ്പുകള്‍, കവറുകള്‍, കാര്‍ഡുകള്‍ എന്നിവ ഇവിടെ നിന്ന് തന്നെ വാങ്ങി, ആശംസകള്‍ രേഖപ്പെടുത്തി അയയ്ക്കുവാനുള്ള സൗകര്യവും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *