Follow Us On

21

December

2024

Saturday

വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണം: ഫ്രാന്‍സിസ് പാപ്പ

വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. പൊതുകൂടിക്കാഴ്ചാവേളയില്‍ സംബന്ധിച്ച ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വേളയിലാണ്, പുല്‍ക്കൂടുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞത്. എല്ലാവരുടെയും ഭവനങ്ങളില്‍ യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ഒരു രംഗം ഉണ്ടായിരിക്കുമല്ലോ എന്ന് പറഞ്ഞ പാപ്പാ, ക്രൈസ്തവീകതയുടെ ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും ഒരു പ്രധാനഘടകമാണ് ഈ പുല്‍ക്കൂടുകള്‍ എന്നും കൂട്ടിച്ചേര്‍ത്തു.

നമ്മുടെയിടയില്‍ വസിക്കുവാന്‍ ഇറങ്ങിവന്ന യേശുവിനെ ജീവിതത്തില്‍ സ്മരിക്കുന്നതിനുള്ള ഒരു വലിയ ഉത്തേജനമാര്‍ഗമാണ് ഈ പുല്‍ക്കൂടുകള്‍ എന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു. യുവജനങ്ങള്‍, രോഗികള്‍, പ്രായമായവര്‍ നവദമ്പതികള്‍ എന്നിവരെ പ്രത്യേകമായി അഭിസംബോധന ചെയ്ത പാപ്പാ, ഇവര്‍ക്കായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു.

കൂടാതെ യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന രാജ്യങ്ങളിലെ ജനതകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാവരെയും ആഹ്വാനം ചെയ്തു. പ്രത്യേകമായി, പലസ്തീന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമര്‍ശിച്ച പാപ്പാ, യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും, സമാധാനം പുലരുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചു. യുദ്ധം ഒരു പരാജയമാണെന്നും, ഒരിക്കല്‍ കൂടി പാപ്പാ അടിവരയിട്ടു പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?