Follow Us On

22

January

2025

Wednesday

സഹായിക്കേണ്ടവര്‍ മുഖംതിരിഞ്ഞുനില്ക്കുന്ന കാഴ്ചകള്‍ വേദനപ്പിക്കുന്നു: കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവ

സഹായിക്കേണ്ടവര്‍ മുഖംതിരിഞ്ഞുനില്ക്കുന്ന കാഴ്ചകള്‍ വേദനപ്പിക്കുന്നു: കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവ
സുല്‍ത്താന്‍ ബത്തേരി: വിലങ്ങാടും വയനാട്ടിലും ഉണ്ടായ പ്രകൃതിദുരന്തങ്ങളുടെ ഇരകളെ അടിയന്തരമായി സഹായിക്കേണ്ടര്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന കാഴ്ചകള്‍ വേദനിപ്പിക്കുന്നതാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്കായി കെസിബിസിയും ബത്തേരി രൂപതയും ചേര്‍ന്നു നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയില്‍ നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിബിസിയുടെ ആഹ്വാനത്തോട് ക്രിയാത്മകമായാണ് ബത്തേരി രൂപത സഹകരിച്ചത്. ബത്തേരി രൂപതയുടെ മനുഷ്യബന്ധവും പ്രതിബദ്ധതയും എക്കാലവും സജീവമാണ്. നന്‍മ ചെയ്യുമ്പോഴും വിമര്‍ശനങ്ങളും ഒറ്റപ്പെടലുമുണ്ടാകാം. രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസ് നടപ്പാക്കുന്ന ഭവന പദ്ധതി ചെറിയ കാര്യമല്ല. ഭവനപദ്ധതികള്‍ പൂര്‍ണമാകുന്നത് തറക്കല്ലിടുമ്പോഴല്ല, നിര്‍മാണം പൂര്‍ത്തിയാക്കി ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോഴാണെന്നും കാതോലിക്ക ബാവ പറഞ്ഞു.
സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍ ആമുഖപ്രഭാഷണവും ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണവും നടത്തി. ഫാ.ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ.ഏബ്രഹാം തലോത്തില്‍, ഫാ.ഡേവിഡ് ആലിങ്കല്‍, ഫാ.ജോണ്‍ ചെരുവിള, എലിസബത്ത് ജോര്‍ജ്, എബി ഏബ്രഹാം, ഫാ.ജയിംസ് മേലേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?