Follow Us On

19

June

2025

Thursday

ബിഷപ് ഡോ.ഡെന്നീസ് കുറുപ്പശേരിക്ക് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയില്‍ സ്വീകരണം

ബിഷപ് ഡോ.ഡെന്നീസ് കുറുപ്പശേരിക്ക് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയില്‍ സ്വീകരണം

കോട്ടപ്പുറം: കണ്ണൂര്‍ രൂപത സഹായമെത്രനായി അഭിഷിക്തനായ  ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരിക്ക് കോട്ടപ്പുറം രൂപതയും മാത്യ ഇടവക പള്ളിപ്പുറം മഞ്ഞു മാത ബസിലിക്കയും ചേര്‍ന്ന് സ്വീകരണം നല്‍കുന്നു.

ഡിസംബര്‍ 28-ന്  വൈകിട്ട് 3.30ന് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക കവാടത്തില്‍ ബിഷപ്പിനെ എതിരേല്‍ക്കും. തുടര്‍ന്ന് ബിഷപ്് ഡോ. ഡെന്നീസിന്റെ  മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ബിഷപ്് ഡോ.ആന്റണി വാലുങ്കല്‍ വചനപ്രഘോഷണം നടത്തും. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും കോട്ടപ്പുറം ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യസഹകാര്‍മ്മികരും കോട്ടപ്പുറം രൂപതയിലെ വൈദികര്‍ സഹകാര്‍മ്മികരുമാകും.

വൈകീട്ട് 5.30ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അനുമോദന സമ്മേളനം കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.  ടി.ജെ വിനോദ് എംഎല്‍എ  മുഖ്യാതിഥി ആയിരിക്കും.

കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരി, കോട്ടപ്പുറം രൂപത ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക റെക്ടര്‍ റവ.ഡോ. ആന്റണി കുരിശിങ്കല്‍, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍, കോട്ടപ്പുറം രൂപത പ്രീസ്റ്റ് സെനറ്റ് സെക്രട്ടറി ഫാ. ജോഷി കല്ലറക്കല്‍, ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം, കോട്ടപ്പുറം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ജെസി ജെയിംസ്, വാര്‍ഡ് മെമ്പര്‍ അലക്‌സാണ്ടര്‍ റാല്‍സന്‍, പള്ളിപ്പുറം ഇടവക കേന്ദ്ര സമിതി പ്രസിഡന്റ് വി.എക്‌സ് റോയ് വലിയവീട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?