വാഷിംഗ്ടണ്‍ ഡിസി: കന്യാസ്ത്രീകളും മറ്റ് മത സംഘടനകളും ഉള്‍പ്പടെയുള്ള തൊഴില്‍ ദാതാക്കള്‍ അവരുടെ ജീവനക്കാരുടെ ആരോഗ്യ പദ്ധതികളില്‍ ഗര്‍ഭച്ഛിദ്രത്തിനും ഗര്ഭനിരോധനമാര്ഗങ്ങള്ക്കുമു
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് (എച്ച്എച്ച്എസ്) പുറപ്പെടുവിച്ച അറിയിപ്പില്‍ ഇതുമബായി ബന്ധപ്പെട്ട നിയമ മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കി. സര്‍ക്കാരിന് മറ്റ് കാര്യങ്ങളില്‍ അവരുടെ സമയവും വിഭവങ്ങളും കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഈ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുന്നതെന്നും ഇവരുടെ പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല, ഈ മേഖലയില്‍ നിയമനിര്‍മാണവുമായി മുന്നോട്ട് പോകുന്നതിന് മുന്‍ഗണന നല്‍കണമെന്ന് വകുപ്പുകള്‍ ഭാവിയില്‍ തീരുമാനിക്കുകയാണെങ്കില്‍, അത് ഈ സുപ്രധാന വിഷയങ്ങളില്‍ ഗര്‍ഭനിരോധനത്തോടുള്ള മതപരമായ എതിര്‍പ്പുകളെ മാനിച്ചുകൊണ്ടായിരിക്കുമെന്നും എച്ച്എച്ച്എസിന്റെ കുറിപ്പില്‍ വ്യക്തമാക്കി.
ജീവനക്കാരുടെ ആരോഗ്യ പദ്ധതികളില്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, വന്ധ്യംകരണങ്ങള്‍, അടിയന്തര ജനന നിയന്ത്രണം എന്നിവയ്ക്ക് പരിരക്ഷ നല്‍കണമെന്ന് ബരാക് ഒബാമ ഭരണകൂടം തൊഴിലുടമകളോട് ആവശ്യപ്പെട്ട 2011 മുതലാണ് യുഎസില്‍ ആശുപത്രികള്‍ നടത്തുന്ന ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പുവര്‍ ഇത് തങ്ങളുടെ വിശ്വാസത്തിനെതിരായതിനാല്‍ സാധ്യമല്ലെന്ന നിലപാടുമായി ഒരു ദശാബ്ദത്തിലേറെ നീണ്ട നിയമ പോരാട്ടം ആരംഭിക്കുന്നത്. 2016-ലും 2020-ലും രണ്ട് സുപ്രീം കോടതി വിധികള്‍ ഇവര്‍ക്ക് അനുകൂലമായി ഉണ്ടായെങ്കിലും, ഇപ്പോഴും കാലിഫോര്‍ണിയപെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതസ്വാതന്ത്ര്യത്തിനായുള്ള നിയമപോരാട്ടം ഇവര്‍ തുടരുകയാണ്.
ബൈഡന്‍ ഭരണകൂടത്തിന്റെ കീഴില്‍ എച്ച്എച്ച്എസ് പുറപ്പെടുവിച്ച പുതിയ ഉത്തരവിന്റെ വെളിച്ചത്തില്‍, ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പൂവറിന് ‘പൂര്‍ണമായ വിജയം’ നേടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇരു പാര്‍ട്ടികളുും നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങള്‍ സിസ്റ്റേഴ്‌സിന് മതപരമായ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ ഇവര്‍ക്കെതിരായ സ്വീകരിച്ച നിലപാടുകള്‍ അപ്രസക്തമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *