പാലക്കാട്: വൈദികര്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുവാന്‍ വിളിക്കപ്പെട്ടവരാണെന്ന് രാജ്‌കോട്ട് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് ചിറ്റുപറമ്പില്‍. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍ ഡീക്കന്‍ ആല്‍ബിന്‍ ജെ. മാത്യു പതുപ്പള്ളി ലിന് പൗരോഹിത്യം നല്‍കി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മാര്‍ ജോസ് ചിറ്റുപറമ്പിലിനെയും ഡീക്കന്‍ ആല്‍ബിന്‍ ജെ. മാത്യുവിനെയും ഫൊറോനാ വികാരി ഫാ. ബിജു കല്ലിങ്കല്‍, അസിസ്റ്റന്റ് വികാരി ഫാ. നിവിന്‍, കൈക്കാരന്മാരായ ഷിന്റോ മാവറയില്‍, ജേക്കോ പോള്‍ കിഴക്കേത്തല, കണ്‍വീനര്‍ ജോര്‍ജ് നമ്പൂശേരി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
രാജ്‌കോട്ട് രൂപത വികാരി ജനറാള്‍ ഫാ. ജോയിച്ചന്‍ പറഞ്ഞാട്ട്, രാജ്‌കോട്ട് രൂപത ചാന്‍സിലര്‍ ഫാ. റോജന്റ് കളപ്പുരക്കല്‍, ഫാ. ജിബിന്‍ കണ്ടത്തില്‍, ഫാ. സുരേഷ് പള്ളിവാതുക്കല്‍, ഫാ. ജോഷി കളത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
രാജ്‌കോട്ട് രൂപതയിലെ വൈദികര്‍, സന്യസ്തര്‍, വൈദിക വിദ്യാര്‍ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *