വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യുദ്ധം ബാധിച്ചവര്‍ക്കും മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം എല്ലായ്‌പ്പോഴും ലഭിക്കുന്നതിന് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം വ്യക്തമാക്കുന്ന വീഡിയോയില്‍ ഇന്ന് നമ്മള്‍ ഒരു ‘വിദ്യാഭ്യാസ ദുരന്ത’ ത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പാപ്പ പറഞ്ഞു. യുദ്ധങ്ങളും കുടിയേറ്റവും ദാരിദ്ര്യവും നിമിത്തം ഏകദേശം 25 കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമാണ്.
എല്ലാ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്‌കൂളില്‍ പോകാന്‍ അവകാശമുണ്ട്. വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നു. വിവേചനം, ക്രിമിനല്‍ സംഘങ്ങള്‍, ചൂഷണം എന്നിവയില്‍ നിന്ന് കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും രക്ഷിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയും. വിദ്യാഭ്യാസം മെച്ചപ്പെട്ട ഭാവിയിലേക്കുള്ള വാതിലുകള്‍ തുറക്കുന്നതായും പാപ്പ ചൂണ്ടിക്കാട്ടി. പരദേശിയെ സ്വീകരിക്കുന്നവന്‍ യേശുക്രിസ്തുവിനെ തന്നെയാണ് സ്വാഗതം ചെയ്യുന്നതെന്ന കാര്യം ഒരിക്കലും മറക്കരുതെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *