Follow Us On

22

June

2025

Sunday

സഭയുടെ നന്മ ലക്ഷ്യമാക്കി അനുരഞ്ജനത്തില്‍ ഒന്നായി മുന്നേറാം: മാര്‍ തട്ടില്‍ സീറോമലബാര്‍ സഭയുടെ സിനഡു സമ്മേളനം ആരംഭിച്ചു

സഭയുടെ നന്മ ലക്ഷ്യമാക്കി അനുരഞ്ജനത്തില്‍ ഒന്നായി മുന്നേറാം: മാര്‍ തട്ടില്‍  സീറോമലബാര്‍ സഭയുടെ സിനഡു സമ്മേളനം ആരംഭിച്ചു
കാക്കനാട്: സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തില്‍ ഒന്നായി മുന്നേറാമെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയുടെ മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്.
ദൈവ തിരുമുമ്പില്‍ കൂപ്പുകരങ്ങളുമായി തികഞ്ഞ പ്രത്യാശയോടെ ഈ പുതുവര്‍ഷത്തെ വരവേല്‍ക്കാമെന്നും വിശ്വാസത്തിന്റെ സാക്ഷികളായി ജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു. അജപാലന ശുശ്രൂഷയ്ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ നന്മനിറഞ്ഞ തീരുമാനങ്ങള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും മാതൃക നല്‍കുന്നവരും പ്രചോദിപ്പിക്കുന്നവരുമാകണമെന്നു മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തി താല്പര്യങ്ങളും വിഭാഗീയതകളും മാറ്റിവെച്ച് കൂട്ടുത്തരവാദിത്വത്തോടെ ലക്ഷ്യം നേടാനായി കഠിനാദ്ധ്വാനം ചെയ്യാം. പ്രശ്‌നങ്ങള്‍ക്കുനടുവിലും സാഹോദര്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതെ ‘സിനഡാലിറ്റി’യുടെ ചൈതന്യത്തില്‍ ഒരുമിച്ചുനടക്കാന്‍ സാധിക്കട്ടെയെന്നു മേജര്‍ ആര്‍ച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്  നല്‍കിയ ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് സിനഡ് ചര്‍ച്ചകള്‍ ആരംഭിച്ചു. ജനുവരി 11 ശനിയാഴ്ച്ച സിനഡുസമ്മേളനം സമാപിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?