Follow Us On

20

April

2025

Sunday

ടൂറിനിലെ തിരുക്കച്ച വണങ്ങാന്‍ അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ദൈവാലയത്തില്‍ 15 ദിവസത്തേക്ക് അപൂര്‍വ അവസരം

ടൂറിനിലെ തിരുക്കച്ച വണങ്ങാന്‍ അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ദൈവാലയത്തില്‍ 15 ദിവസത്തേക്ക് അപൂര്‍വ അവസരം
സുല്‍ത്താന്‍ബത്തേരി: ഇറ്റലിയിലെ ടൂറിന്‍ കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന തിരുക്കച്ച (യേശുവിനെ കുരിശില്‍ നിന്നിറക്കിയപ്പോള്‍ ദേഹത്ത് പുതപ്പിച്ചത്) വണങ്ങാന്‍ വിശ്വാസികള്‍ക്ക് മാനന്തവാടി രൂപതയിലെ അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ദൈവാലയത്തില്‍ 15 ദിവസത്തേക്ക് അപൂര്‍വ അവസരം.
യേശുവിന്റെ പീഡാനുഭവത്തിനും കുരിശു മരണത്തിനും പുനരുദ്ധാരണത്തിനും സാക്ഷ്യമായെന്നു വിശ്വസിക്കപ്പെടുന്ന തിരുവസ്ത്രത്തിന്റെ തനിപ്പകര്‍പ്പാണ്‌
അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളിയില്‍ എത്തിച്ചിരിക്കുന്നത്.  ഇറ്റലിയിലെ ടൂറിനില്‍ നിന്നാണ് തിരുക്കച്ച ഈ ദൈവാലയത്തിലേക്ക് കൊണ്ടുവന്നത്. ഇതോടെ ഇന്ത്യയില്‍ തിരുക്കച്ച വണക്കത്തിനായി പ്രദര്‍ശിപ്പിച്ച ആദ്യ ദൈവാലയമായിരിക്കുകയാണ് അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളി.
കഴിഞ്ഞ 20 നൂറ്റാണ്ടായി ഇറ്റലിയിലെ ടൂറിനിലെ ദൈവാലയത്തിലാണ് തിരുക്കച്ച സൂക്ഷിച്ചിരിക്കുന്നത്. ഇറ്റലിയില്‍ ദീര്‍ഘകാലം ശുശ്രൂഷ ചെയ്ത എംസി ബിഎസ് സഭാംഗമായ ഫാ.  ജോസഫ് പെരിങ്ങാരപ്പള്ളില്‍ എന്ന വൈദികനാണ് ഈ തിരുക്കച്ചയുടെ തനിപ്പകര്‍പ്പ് അമ്പലവയലിലേക്ക് എത്തിച്ചത്.
12 അടി നീളവും 3.9 അടി വീതിയുമുള്ള ലിനന്‍തുണിയില്‍ അച്ചടിച്ച തിരുക്കച്ചയും അതിന്റെ നെഗറ്റീവ് പ്രിന്റുമാണ് കൊണ്ടുവന്നിരിക്കുന്നത്. യേശുവിന്റെ  മുഖവും ശരീരഭാഗങ്ങളും തിരുക്കച്ചയില്‍ കാണാം. ഡിസംബര്‍ 29-ന് സെന്റ് മാര്‍ട്ടിന്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ച തിരുക്കച്ച 15 ദിവസം ഇവിടെയുണ്ടാകുമെന്നു വികാരി ഫാ. ചാക്കോ മേപ്പുറത്ത് പറഞ്ഞു.
നിരവധി വിശ്വാസികള്‍ തിരുക്കച്ച വണങ്ങുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?