ഭൗതികവസ്തുക്കളിലല്ല, മറ്റുള്ളവര്‍ ക്കായി നമ്മുടെ ജീ വിതം തന്നെ ദാനമായി നല്‍കുന്നതിലുള്ള സന്തോഷം കാണിച്ചുതരുന്ന ദൈവത്തില്‍ തന്നെയാണ് യഥാര്‍ത്ഥ സന്തോഷം കണ്ടെത്താനാവുന്നതെന്ന് ഫ്രാന്‍ സിസ് മാര്‍പാപ്പ. ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നതും ദൈവത്തെപ്പോലെ സ്‌നേഹിക്കാന്‍ അഭ്യസിക്കുന്നതുമാണ് യഥാര്‍ത്ഥ സമ്പത്തെന്നും ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
അര്‍ത്ഥപൂര്‍ണമായ ജീവിതം നയിക്കാനും സന്തോഷം കണ്ടെത്താനുമുള്ള അടക്കാനാവാത്ത ദാഹം പേറുന്ന മനുഷ്യഹൃദയങ്ങളെക്കുറിച്ച് പാപ്പ വിചിന്തം ചെയ്തു. ഭൗ തിക വസ്തുക്കളും ഭൗമികമായ സുരക്ഷിതത്വവുമാണ് അതിന്റെ ഉത്തരം എന്ന മിഥ്യാബോധത്തിലേക്ക് നാം വീണുപോകാനിടയുണ്ട്. എന്നാല്‍ നാം ആഗ്രഹിക്കുന്ന നന്മ ദൈവവും അവിടുത്തെ സ്‌നേഹവും അവിടുത്തേക്ക് മാത്രം നല്‍കാന്‍ കഴിയുന്ന നിത്യജീവനുമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ യേശു ആഗ്രഹിക്കുന്നു.
സുവിശേഷത്തില്‍ നിത്യജീവിന്‍ അവകാശമാക്കാന്‍ താന്‍ എന്ത് ചെയ്യണമെന്ന് ചോദിക്കുന്ന ചെറുപ്പക്കാരനിലും ഈ അസ്വസ്ഥത പ്രകടമാണ്. കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ ജീവിതം തേടുന്ന ഒരു ചെറുപ്പക്കാരനെ നമുക്ക് ഇവിടെ കണ്ടെത്താനാകും. സ്‌നേഹത്തോടെ അവനെ കടാക്ഷിച്ച യേശു അവന്റെ അസ്വസ്ഥതയ്ക്ക് ഒരു തെറാപ്പി നിര്‍ദേശിക്കുന്നു. ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് നല്‍കിയ ശേഷം തന്നെ അനുഗമിക്കുവാനുള്ള നിര്‍ദേശമാണത്. തെറ്റായ സുരക്ഷിതത്വബോധത്തില്‍ നിന്ന് പുറത്തുവരാനും ആവശ്യത്തിലിരിക്കുന്നവരെ ശ്രദ്ധിച്ചുകൊണ്ട് അവരുമായി നമുക്കുള്ളത് പങ്കുവയ്ക്കുവാനുമുള്ള വിളിയാണത്. എന്നാല്‍ വളരെയേറെ സമ്പത്ത് ഉണ്ടായിരുന്നതുകൊണ്ട് അവന്‍ ദുഃഖിതനായി മടങ്ങിപ്പോയി എന്ന് സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
വാസ്തവത്തില്‍ സ്‌നേഹത്തോടെയുള്ള ദൈവകടാക്ഷമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് ആ മനുഷ്യനെ പഠിപ്പിക്കാനാണ് യേശു ശ്രമിച്ചത്. വസ്തുക്കള്‍ മാത്രമല്ല നമ്മുടെ കഴിവുകളും സൗഹൃദവും സമയവും നാമെന്തായിരിക്കുന്നുവോ അത് മുഴുവനും മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്ന് പാപ്പ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *