വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ അമേരിക്കയില്‍നിന്ന് കൂട്ട നാടുകടത്തലിന് സാധ്യതയുള്ള പദ്ധതികളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു.”ഇത് ശരിയാണെങ്കില്‍ അപമാനമാണ്, കാരണം അസന്തുലിതാവസ്ഥയുടെ വില ഒന്നുമില്ലാത്ത പാവങ്ങളാണ് നല്‍കേണ്ടി വരുന്നത്. ഇങ്ങനെയല്ല കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നത്,’ പാപ്പ പറഞ്ഞു. ഒരു ഇറ്റാലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനധികൃതമായി യുഎസില്‍ കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതികളെക്കുറിച്ച് പാപ്പ പ്രതികരിച്ചത്.
മനുഷ്യന്റെ അന്തസ്സിനെ മാനിക്കാത്ത നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് യുഎസ് ബിഷപ്പുമാരും പറഞ്ഞിരുന്നു. സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസിന്റെ ജൂലൈ 2023 ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം യുഎസില്‍ 11.7 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *