Follow Us On

21

January

2025

Tuesday

ട്രംപിനും അമേരിക്കന്‍ ജനതക്കും ‘ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി’ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

ട്രംപിനും അമേരിക്കന്‍ ജനതക്കും ‘ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി’ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: 47-ാമത് യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അമേരിക്കന്‍ ജനതക്കും ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി ആശംസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്രംപിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച്  അയച്ച സന്ദേശത്തില്‍ പ്രസിഡന്റ് എന്ന നിലയിലുള്ള കടമകള്‍ നിറവേറ്റുന്നതിന് വേണ്ട ‘ജ്ഞാനവും ശക്തിയും സംരക്ഷണവും’ ട്രംപിന് ലഭിക്കുന്നതിനായി പാപ്പ പ്രാര്‍ത്ഥിച്ചു.

പരിശുദ്ധ സിംഹാസനത്തിന്റെ  പ്രസ് ഓഫീസ് പുറത്തിറക്കിയ സന്ദേശത്തില്‍, ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ എപ്പോഴും പരിശ്രമിക്കുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവര്‍ക്കും സ്വാഗതമരുളുന്ന അവസരങ്ങളുടെ നാട് എന്ന അമേരിക്കയുടെ ആദര്‍ശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ട്രംപിന്റെ നേതൃത്വത്തില്‍ വിദ്വേഷത്തിനും വിവേചനത്തിനും ഇടമില്ലാത്ത കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ എപ്പോഴും പരിശ്രമിക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്ന് പാപ്പ വ്യക്തമാക്കി.

‘യുദ്ധത്തിന്റെ വിപത്ത്’ അടക്കം മനുഷ്യകുടുംബം നേരിടുന്ന ‘നിരവധി വെല്ലുവിളികള്‍’ അനുസ്മരിച്ച പാപ്പ ‘ജനങ്ങള്‍ക്കിടയില്‍ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിന്’ ട്രംപിന്റെ ശ്രമങ്ങളെ നയിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?