Follow Us On

21

January

2025

Tuesday

ദൈവത്തെയും ഭരണഘടനയെയും മറക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്; ‘അമേരിക്കയെ മഹത്തരമാക്കാന്‍ ദൈവം എന്നെ രക്ഷിച്ചു’

ദൈവത്തെയും ഭരണഘടനയെയും മറക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്; ‘അമേരിക്കയെ മഹത്തരമാക്കാന്‍ ദൈവം എന്നെ രക്ഷിച്ചു’

വാഷിംഗ്ടണ്‍, ഡി.സി:  ദൈവമാണ്  രണ്ട് കൊലപാതകശ്രമങ്ങളില്‍ നിന്ന് തന്നെ രക്ഷിച്ചത് ഏറ്റുപറഞ്ഞ് യുഎസിന്റെ 47 -ാമത് പ്രസിഡന്റായി  സ്ഥാനമേറ്റെടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ കന്നി പ്രസംഗം. തന്റെ പ്രസംഗത്തിനിടെ നിരവധി തവണ ദൈവത്തെ പരാമര്‍ശിച്ച ട്രംപ് വര്‍ണവിവേചനമില്ലാത്തതും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ സമൂഹത്തിനായി ഗവണ്‍മെന്റ് യത്‌നിക്കുമെന്ന് പ്രഖ്യാപിച്ചു.

സ്ത്രീയും പുരുഷനും എന്ന രണ്ട് ലിംഗങ്ങള്‍ മാത്രമേ ഉള്ളൂ എന്നത് യുഎസ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കും എന്ന പ്രഖ്യാപനം നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. ”നമ്മള്‍ നമ്മുടെ രാജ്യത്തെ മറക്കില്ല, നമ്മുടെ ഭരണഘടന മറക്കില്ല, നമ്മുടെ ദൈവത്തെ മറക്കില്ല,” ട്രംപ് തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

താന്‍ അധികാരമേറ്റെടുത്ത  നിമിഷം മുതല്‍, അമേരിക്കയുടെ പതനം അവസാനിച്ചു എന്ന് പ്രഖ്യാപിച്ച ട്രംപ് അമേരിക്കന്‍ സര്‍ക്കാരിന്റെ സമഗ്രതയും യോഗ്യതയും വിശ്വസ്തതയും പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കി. യുഎസിനെതിരെ നടക്കുന്ന വിനാശകരമായ അധിനിവേശത്തെ  ചെറുക്കാന്‍ സൈന്യത്തെ തെക്കന്‍ അതിര്‍ത്തിയിലേക്ക് അയക്കുമെന്ന്  അനധികൃത കുടിയേറ്റത്തെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് വാഗ്ദാനം ചെയ്തു. ബിസിനസുകള്‍ക്ക് എണ്ണ ഖനനം ചെയ്യാന്‍ അമേരിക്കയില്‍ അനുമതി നല്‍കുമെന്നും പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് വാഹന വ്യവസായം സംരക്ഷിക്കുമെന്നും  പ്രഖ്യാപിച്ച ട്രംപിന്റെ ഉദ്ഘാടന പ്രസംഗം വ്യാവസായിക ലോകത്തും അനുരണനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു.  താന്‍ സമാധാനത്തിന്റെ വക്താവായിരിക്കുമെന്നും ഐക്യത്തിന് വേണ്ടി നിലകൊള്ളുമെന്നും  വ്യക്തമാക്കുമ്പോഴും  രാജ്യത്തിന്റെ അതിര്‍ത്തി വികസിപ്പിക്കുന്ന നേതാവായിരിക്കുമെന്ന ട്രംപിന്റെ വാക്കുകള്‍ അമേരിക്കയ്ക്കും ലോകത്തിനും പ്രവചനാതീതമായ നാളുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?