Follow Us On

30

June

2025

Monday

സിഎംഐ സഭയുടെ അഞ്ചാമത് ചാവറ ഭവനപദ്ധതി വിലങ്ങാട്

സിഎംഐ സഭയുടെ അഞ്ചാമത് ചാവറ ഭവനപദ്ധതി വിലങ്ങാട്
കോഴിക്കോട്: സിഎംഐ സഭയുടെ അഞ്ചാമത് ചാവറ ഭവനപദ്ധതിക്ക് വിലങ്ങാട് തുടക്കമായി. വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ  ഉദ്ഘാടനം കൊച്ചി സിഎംഐ സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി നെല്‍ക്കര നിര്‍വഹിച്ചു.
വിലങ്ങാട് ഇടവക വികാരി ഫാ. വില്‍സന്‍ മുട്ടത്തുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഭവനപദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്നത് കൊച്ചി സിഎംഐ സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സാണ്. കോഴിക്കോട് സിഎംഐ പ്രൊവിന്‍സിന്റെ സാമൂഹ്യസേവന വിഭാഗമായ സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വീസ്-സ്റ്റാര്‍സ് ആണ് ഭവനനിര്‍മാണ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
ചടങ്ങില്‍ കൊച്ചി സിഎംഐ സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ ഫാ. ഷിന്റോ തളിയത്ത്, ഫാ. അജീഷ് പുതുശേരി, സ്റ്റാര്‍സ് ഡയറക്ടര്‍ ഫാ. ജോസ് പ്രകാശ്, കോഴിക്കോട് സിഎംഐ സെന്റ് തോമസ് പ്രൊവിന്‍സിന്റെ സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ ഫാ. ബോണി അഗസ്റ്റ്യന്‍, ഫാ. രാജേഷ് ചൂരപൊയ്കയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?