കോട്ടയം: വടവാതൂര്‍, പൊന്തിഫിക്കല്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് (പിഒഐആര്‍എസ്) എന്നിവ സംയുക്തമായി അന്താരാഷ്ട്ര സുറിയാനി ദൈവശാസ്ത്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. ക്രൈസ്തവ പാരമ്പര്യത്തിലെ സുറിയാനി ഭാഷയുടെ പ്രസക്തി എടുത്തു കാണിക്കുന്ന സിമ്പോസിയം സുറിയാനി പാരമ്പര്യവുമായി ബന്ധപ്പെട്ട വിവിധ ഗവേഷണ പേപ്പറുകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയൊരുക്കും. ജനുവരി 30-ന് ആരംഭിക്കുന്ന സിമ്പോസിയം ഫെബ്രുവരി 1 -ന് അവസാനിക്കും.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് ചാന്‍സലറുമായ മാര്‍ റാഫേല്‍ തട്ടില്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. പിഒഐആര്‍എസ് പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട് സ്വാഗതം ആശംസിക്കും. ഓക്‌സഫഡ് സര്‍വകലാശാല എമരിറ്റസ് പ്രഫസര്‍ ഡോ. സെബാസാസ്റ്റ്യന്‍ ബ്രോക്ക്, സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരി റെക്ടര്‍ റവ.ഡോ. സ്‌കറിയ കന്യാകോണില്‍ , പിഒഐആര്‍എസ് പ്രഫസര്‍ ഡോ. തോമസ് വടക്കേല്‍ എന്നിവര്‍ പ്രസംഗിക്കും. റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ നന്ദി പ്രകാശിപ്പിക്കും. റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, റവ. ഡോ. തോമസ് കുഴുപ്പില്‍, റവ. ഡോ. വര്‍ഗീസ് കോച്ചുപറമ്പില്‍, റവ. ഡോ. സക്‌റിയ കന്യാകോണില്‍, റവ. ഡോ. പോളി മണിയാട്ട് എന്നിവര്‍ സിമ്പോസിയത്തിന് നേതൃത്വം നല്‍കും.
Leave a Comment
Your email address will not be published. Required fields are marked with *