കാക്കനാട്: ആഗോള കത്തോലിക്കാസഭയുടെ മതാന്തര സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിതനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ നിയമനം മാതൃസഭയ്ക്കും ഭാരതസഭയ്ക്കും അഭിമാനമുളവാക്കുന്നതാണെന്നു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വിവിധ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനു സാധിക്കട്ടെയെന്നു മേജര്‍ ആര്‍ച്ചുബിഷപ് ആശംസിച്ചു.
സാംസ്കാരിക വൈവിധ്യവും ബഹുമത വിശ്വാസങ്ങളുമുള്ള ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നതു മതാന്തര സംവാദങ്ങളുടെ ഈ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ അദ്ദേഹത്തിനു മുതല്‍ക്കൂട്ടാകുമെന്നു കരുതുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ ഭരമേല്പിച്ച ഈ വലിയ ദൗത്യം വിജയകരമായി നിര്‍വഹിക്കുവാന്‍ കര്‍ദിനാള്‍ കൂവക്കാടിനു സീറോമലബാര്‍സഭയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും മേജര്‍ ആര്‍ച്ചുബിഷപ് വാഗ്ദാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *