Follow Us On

21

April

2025

Monday

പുതിയ അധ്യക്ഷനെ സ്വീകരിക്കാനൊരുങ്ങി മുംബൈ അതിരൂപത

പുതിയ അധ്യക്ഷനെ സ്വീകരിക്കാനൊരുങ്ങി മുംബൈ അതിരൂപത

മുംബൈ: മുംബൈ അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ റോഡ്രീഗസിന്റെ സ്ഥാനാരോഹണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അതിരൂപതാധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ രാജി ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചതോടെയാണ്, പുതിയ അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്നത്. 80 വയസ്സു കഴിഞ്ഞ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രായാധിക്യം മൂലം സമര്‍പ്പിച്ച രാജി ഇക്കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസമിതി അംഗം, ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ്, ലത്തീന്‍ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നീ നിലകളിലും ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967 ഓഗസ്റ്റ് 21ന് മുംബൈയില്‍ ജനിച്ച റോഡ്രിഗസ് 1998 ഏപ്രില്‍ ഒന്നിന് ബോംബെ അതിരൂപത വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിസ്റ്റമാറ്റിക് തിയോളജിയില്‍ ലൈസന്‍സ് നേടി.

അന്‍പത്തിയേഴുകാരനായ ബിഷപ്പ് റോഡ്രിഗസ്, 2013ല്‍ പൂന രൂപതയിലേക്ക് മാറുന്നതിന് മുന്‍പ് ഒരു പതിറ്റാണ്ട് ബോംബെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിരുന്നു. 2013 മെയ് 15നാണ് ബോംബെയിലെ സഹായ മെത്രാനായി നിയമിതനായത്. 2013 ജൂണ്‍ 29ന് സ്ഥാനാരോഹണം നടന്നു. 2019 മുതല്‍ അദ്ദേഹം സിസിബിഐ ബൈബിള്‍ കമ്മീഷനിലെ അംഗമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?