Follow Us On

20

April

2025

Sunday

പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധന്‍: മാര്‍ റാഫേല്‍ തട്ടില്‍

പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധന്‍: മാര്‍ റാഫേല്‍ തട്ടില്‍

കാക്കനാട്: ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരത്തിനു അര്‍ഹനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധനാണെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാര്‍ഡിയോ-തൊറാസിക് സര്‍ജറി രംഗത്ത് ഏകദേശം മൂന്നരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഡോ. പെരിയപ്പുറത്തിന്റെ സേവനവും സമര്‍പ്പണവും വൈദഗ്ധ്യവും പരിഗണിച്ചുകൊണ്ടാണ് ഇന്ത്യാ ഗവണ്മെന്റ് ഈ പുരസ്‌കാരം നല്കി അദ്ദേഹത്തെ ആദരിച്ചതെന്നു മേജര്‍ ആര്‍ച്ചുബിഷപ് അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

സീറോമലബാര്‍സഭയുടെ അഭിമാനമാണ് തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ ഡോ. പെരിയപ്പുറം. കേരളത്തില്‍ ‘ബീറ്റിംഗ് ഹാര്‍ട്ട് ബൈപാസ്’ പ്രോഗ്രാമും ‘ആര്‍ട്ടീരിയല്‍ ബൈപാസ്’ പദ്ധതിയും സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഡോ. ജോസ് പെരിയപ്പുറത്തിന്റെ മികവിനു ലഭിച്ച അംഗീകാരമാണ് പത്മഭൂഷണ്‍ പുരസ്‌കാരം. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിനും സേവനങ്ങള്‍ക്കും കൂടുതല്‍ ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും സീറോമലബാര്‍സഭയുടെ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?