പാലക്കാട്: കര്‍ഷകരെ ഇടിച്ചു താഴ്ത്തുന്ന സമീപനം അധികാരികള്‍ സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പാലക്കയത്ത് ആദ്യകാല കുടിയേറ്റ കര്‍ഷകരെ ആദരിച്ചുകൊണ്ട് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
നിലവിളിച്ചാല്‍ മാത്രമേ നീതി ലഭിക്കൂ എന്ന സാഹചര്യം വരുമ്പോള്‍ ജനം തെരുവില്‍ ഇറങ്ങുവാന്‍ നിര്‍ബന്ധിതരാകും. കര്‍ഷകര്‍ മനുഷ്യരാണെന്നും അവരെ സംരക്ഷിക്കേണ്ട ബാധ്യത അധികാരികള്‍ക്ക് ഉണ്ടെന്നും മാര്‍ കൊച്ചുപുരയ്ക്കല്‍ ചൂണ്ടിക്കാട്ടി. പ്ലാറ്റിനം ജൂബിലി ആഘോഷ സംഘാടകസമിതി രക്ഷാധികാരി ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *