Follow Us On

20

April

2025

Sunday

അരുണാചല്‍ പ്രദേശിലെ ക്രൈസ്തവ വിശ്വാസികള്‍ നിരാഹാര സമരം നടത്തി

അരുണാചല്‍ പ്രദേശിലെ  ക്രൈസ്തവ വിശ്വാസികള്‍  നിരാഹാര സമരം നടത്തി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ നിരാഹാര സമരം നടത്തി. ‘ക്രൂരമായ ഈ നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര ഭരണഘടനയ്ക്ക് എതിരും ക്രിസ്ത്യന്‍ വിരുദ്ധവുമാണെന്നും’ അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം (എസിഎഫ്) പറഞ്ഞു. ‘ഇത് സ്വതന്ത്രമായി മതവിശ്വാസം ഏറ്റുപറയാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ ലംഘിക്കുന്നു,’ എസിഎഫ് പ്രസിഡന്റ് താരാ മിറി മാധ്യമങ്ങളോട് പറഞ്ഞു.

ഇറ്റാനഗറില്‍ നിരാഹാര സമരം സംഘടിപ്പിച്ച സംഘടനയായ എസിഎഫ്, ബഹുവിഭാഗം ക്രിസ്ത്യാനികളും ആഴ്ചയിലുടനീളം സംസ്ഥാനത്തെ 29 ജില്ലകളില്‍ പ്രതിഷേധം നടത്തിയതായി പറഞ്ഞു. ‘സംസ്ഥാനത്ത് 46 ക്രിസ്ത്യന്‍ വിഭാഗങ്ങളുണ്ട്, അവരുടെ അംഗങ്ങള്‍ അവരവരുടെ സ്ഥലങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകളും പ്രാര്‍ത്ഥനകളും ഉപവാസ പരിപാടികളും സംഘടിപ്പിച്ചു,’ മിറി പറഞ്ഞു. ‘പക്ഷപാതപരമായ നിയമനിര്‍മ്മാണത്തെ’ക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ അതൃപ്തി അറിയിക്കാന്‍ മാര്‍ച്ചില്‍ സംസ്ഥാന അസംബ്ലിയുടെ സമ്മേളനം ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളുടെ ഒരു പരമ്പര ഉണ്ടാകുമെന്ന് എസിഎഫ് പറഞ്ഞു.

2014 മുതല്‍ ഭാരതീയ ജനതാ പാര്‍ട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 60 അംഗ നിയമസഭയില്‍ 46 സീറ്റുകള്‍ നേടി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തി. അരുണാചല്‍ പ്രദേശിലെ 1.4 ദശലക്ഷം ജനങ്ങളില്‍ ക്രിസ്ത്യാനികള്‍ 30.26 ശതമാനവും ഹിന്ദുക്കള്‍ 29.04 ശതമാനവും തദ്ദേശീയ മത വിശ്വാസികള്‍ 26.20 ശതമാനവും ബുദ്ധമതക്കാര്‍ 11.77 ശതമാനവും മുസ്ലീങ്ങള്‍ 1.95 ശതമാനവുമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?