Follow Us On

04

June

2025

Wednesday

നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികം

നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികം

വത്തിക്കാന്‍ സിറ്റി: ആദ്യത്തെ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കും. ഇതോടനുബന്ധിച്ച് പൗരസ്ത്യ അര്‍മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എറിട്രിയന്‍, മലങ്കര, സുറിയാനി ഓര്‍ത്തഡോക്‌സ് സഭകളിലെ യുവപുരോഹിതന്മാരും സന്യാസിമാരും അടങ്ങിയ സംഘം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

വിശ്വാസത്തിന്റെ പ്രഖ്യാപനമെന്നതിലുപരി ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ അടയാളമാണ് നിഖ്യാ വിശ്വാസപ്രമാണമെന്ന് മാര്‍പാപ്പ പറഞ്ഞു. പിശാച് വിഭാഗീയത വിതയ്ക്കുമ്പോള്‍ നിഖ്യാ വിശ്വാസപ്രമാണം ക്രൈസ്തവരെ ഒന്നിപ്പിക്കുന്ന അടയാളമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന സത്യങ്ങള്‍ സംഗ്രഹിക്കുന്നതിനൊപ്പം വിശ്വാസികള്‍ തമ്മിലുള്ള കൂട്ടായ്മയുടെ അടയാളമായും നിഖ്യ വിശ്വാസപ്രമാണം മാറുന്നുണ്ടെന്ന് പാപ്പ വ്യക്തമാക്കി. എല്ലാ ക്രൈസ്തവര്‍ക്കും പൊതുവായുള്ള വിശ്വാസത്തിന്റെ ‘അടയാളം’ പ്രഖ്യാപിച്ചതിന്റെ 1700-ാം വാര്‍ഷികത്തില്‍ നടക്കുന്ന ഈ സന്ദര്‍ശനത്തിന് പ്രത്യേക പ്രസക്തിയുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഡിക്കാസ്റ്ററിയാണ് യുവ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കും സന്യാസിമാര്‍ക്കുമായുള്ള പാഠ്യപദ്ധതിയുടെ ഭാഗമായ ഈ സദസ് സംഘടിപ്പിച്ചത്. ഇത് അഞ്ചാം തവണയാണ് ഇത്തരമൊരു സദസ് നടത്തുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?