Follow Us On

22

February

2025

Saturday

ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍: ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്

ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍: ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്

വാഷിംഗ്ടണ്‍ ഡിസി: ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും  ക്രിമിനല്‍ ആശയസംഹിതയുമാണെന്ന് ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലക്ക സഭയുടെ തലവന്‍ ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്.

അമേരിക്കന്‍ കാത്തലിക്ക് സര്‍വകലാശയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്. സര്‍വകലാശാലയിലെ പൗരസ്ത്യ ക്രൈസ്തവകേന്ദ്രമാണ്  ചടങ്ങ് സംഘടിപ്പിച്ചത്.  സര്‍വകലാശാല പ്രസിഡന്റ് ഡോ. പീറ്റര്‍ കില്‍പാട്രിക് ആര്‍ച്ചുബിഷപ്പിനെ പരിചയപ്പെടുത്തി. ഉക്രെയ്‌നിലെ യുദ്ധത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും റഷ്യയുടെ ക്രിമിനല്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ചും സമാധാനത്തിന്റെയും പ്രത്യാശയുടെയും ആശയങ്ങളെക്കുറിച്ചും ആര്‍ച്ചുബിഷപ് സംസാരിച്ചു.

യുദ്ധത്തിന്റെ പ്രധാന കാരണം റഷ്യന്‍ നവ-സാമ്രാജ്യത്വ അഭിലാഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ വിപുലീകരണമാണ് യുദ്ധത്തിന് കാരണമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍, അവര്‍ റഷ്യയുടെ പ്രചാരണങ്ങളില്‍  കുടുങ്ങിപ്പോയവരാണെന്ന് അടുത്തിടെ യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായി ആര്‍ച്ചുബിഷപ് പറഞ്ഞു.

യുദ്ധസമയത്ത് ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ തുടരുന്നത് തന്റെ കടമ മാത്രമല്ല, വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ലക്ഷ്യബോധത്തെ ആഴത്തിലാക്കുകയും ജനത്തോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ഒരു അനുഗ്രഹം കൂടിയാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. ഫിലാഡല്‍ഫിയയിലെ മെട്രോപൊളിറ്റന്‍ ബോറിസ് ഗുഡ്സിയാക് മോഡറേറ്റ് ചെയ്ത ചര്‍ച്ചയില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാര്‍ പങ്കെടുത്തു.

റഷ്യ ഉക്രെയ്ന്‍ സംഘര്‍ഷം തുടരുന്നതിനിടെയ ഉക്രെയ്‌നെ ഉള്‍പ്പെടുത്താതെ റഷ്യയുമായി ചര്‍ച്ച നടത്തിയും ഉക്രെയ്‌നെ കുറ്റപ്പെടുത്തി സംസാരിച്ചും റഷ്യയോട് അനുഭാവം പ്രകടിപ്പിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ ആര്‍ച്ചുബിഷപ് ഷെവ്ചുക്കിന്റെ യുഎസ് സന്ദര്‍ശനവും നിലപാടുകളും അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?