ഫ്‌ളോറിഡ: കൊല്ലപ്പെട്ടേക്കാമായിരുന്ന 23,000ത്തിലധികം കുഞ്ഞുങ്ങള്‍ ജീവനിലേക്ക്. ഫ്‌ളോറിഡ സംസ്ഥാനത്ത് ഹാര്‍ട്ട് ബീറ്റ് പ്രൊട്ടക്ഷന്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് ഇത്രയും കുഞ്ഞുങ്ങള്‍ക്ക് ജീവന്റെ വെളിച്ചംകാണാന്‍ അവസരം ലഭിച്ചത്. 2023ല്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ‘ഹൃദയമിടിപ്പ് സംരക്ഷണ നിയമം’ (Heartbeat Protection Act) ഒപ്പുവെച്ചതിനുശേഷം ഫ്‌ലോറിഡ, അമേരിക്കയിലെ മികച്ച പ്രോലൈഫ് സംസ്ഥാനങ്ങളിലൊന്നായി മാറി. ഗര്‍ഭച്ഛിദ്രം ചെയ്യപ്പെടുമായിരുന്ന 23,000ത്തിലധികം കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ പിറന്നുവീഴാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നാണ് ഫ്‌ളോറിഡ ഏജന്‍സി ഫോര്‍ ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട പുതിയ ഡാറ്റ.
ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കണ്ടുപിടിച്ചതിന് ശേഷം, ആറ് മുതല്‍ എട്ട് ആഴ്ച വരെയുള്ള ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് നിയമപരമായ പരിരക്ഷ ഈ നിയമപ്രകാരം ലഭ്യമാണ്. കൂടാതെ ‘ഹാര്‍ട്ട്ബീറ്റ് പ്രൊട്ടക്ഷന്‍ ആക്റ്റ്’ ഗര്‍ഭിണികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വസ്ത്രങ്ങള്‍, ക്രിബ്‌സ്, കാര്‍ സീറ്റുകള്‍ തുടങ്ങി അനേകം ആനുകൂല്യങ്ങളും നല്കിവരുന്നു.
മുമ്പ് ഗര്‍ഭച്ഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീകളുടെ പ്രധാന ലക്ഷ്യസ്ഥാനമായിരുന്നു ഫ്‌ലോറിഡ. അയല്‍ സംസ്ഥാനങ്ങളില്‍ പലതും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ഇതിനകം തന്നെ സംരക്ഷണം നല്‍കിയിരുന്നു. 2024ല്‍ ഗര്‍ഭച്ഛിദ്രത്തില്‍ ഏകദേശം 51 ശതമാനത്തോളം കുറവുണ്ടായെന്നു ലിബര്‍ട്ടി കൗണ്‍സല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രോ ലൈഫ് നിയമങ്ങള്‍ ജീവന്‍ രക്ഷിക്കുകയും സ്ത്രീകളെ സംരക്ഷിക്കുകയും ചെയ്യുന്നു. ജനിച്ചവരായാലും ജനിക്കാത്തവരായാലും ജീവിക്കാനുള്ള എല്ലാവരുടെയും അനിഷേധ്യമായ അവകാശം സ്ഥിരീകരിക്കുന്നത് തുടരണം എന്നും ലിബര്‍ട്ടി കൗണ്‍സല്‍ ഫൗണ്ടറും ചെയര്‍മാനുമായ മാറ്റ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *