വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ബിഷപ്പുമാരുടെ പ്രോ-ലൈഫ് കമ്മിറ്റി ചെയര്‍മാന്‍ ബിഷപ് ഡാനിയല്‍ തോമസും അല്‍മായര്‍, വിവാഹം, കുടുംബജീവിതം, യുവജനങ്ങള്‍ എന്നിവയ്ക്കായുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ബിഷപ് റോബര്‍ട്ട് ബാരനും ഐവിഎഫ് കൂടുതലാളുകളിലേക്ക് എത്തിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ഉത്തരവിനെതിരെ രംഗത്ത്. വന്ധ്യതയ്ക്ക് പരിഹാരമായി കൂടുതല്‍ ധാര്‍മികമായ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് യു.എസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന് വേണ്ടി ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
അജപാലകര്‍ എന്ന നിലയില്‍, വന്ധ്യത അനുഭവിക്കുന്ന നിരവധി ദമ്പതികളുടെ കഷ്ടപ്പാടുകള്‍ കാണുന്നുണ്ടെന്നും കുട്ടികളുണ്ടാകാനുള്ള അവരുടെ അഗാധമായ ആഗ്രഹം നല്ലതും പ്രശംസനീയവുമാണെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അസംഖ്യം മനുഷ്യജീവിതങ്ങളെ ഇല്ലാതാക്കുകയും വ്യക്തികളെ വസ്തുവിനെപോലെ പരിഗണിക്കുകയും ചെയ്യുന്ന ഐവിഎഫിന് നല്‍കുന്ന പ്രോത്സാഹനം അംഗീകരിക്കാനാവില്ല. ഐവിഎഫ് കൂടുതല്‍ സംലഭ്യമാക്കുവാനും ചെലവ് കുറയ്ക്കുന്നതിനും വൈറ്റ് ഹൗസ് ഉപദേശകര്‍ നയശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ആവശ്യപ്പെടുന്നത്.
ഐവിഎഫ് വ്യവസായം മനുഷ്യരെ ഉല്‍പ്പന്നങ്ങളെപ്പോലെ പരിഗണിക്കുകയും ഗര്‍ഭപാത്രത്തിലേക്ക് മാറ്റാന്‍ തിരഞ്ഞെടുക്കപ്പെടാത്ത അല്ലെങ്കില്‍ അതിജീവിക്കാത്ത ദശലക്ഷക്കണക്കിന് ഭ്രൂണങ്ങളെ മരവിപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നു. ഐവിഎഫിനെ പ്രോത്സാഹിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് മാരകമായ പിഴവും ഇതുവരെ ട്രംപ് ഭരണകൂടം പിന്തുടര്‍ന്ന് വന്ന പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി.ഐവിഎഫ് പ്രോത്സാഹിപ്പിക്കുന്നതിനുപകരം വന്ധ്യതാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ബിഷപ്പുമാര്‍ പറഞ്ഞു
Leave a Comment
Your email address will not be published. Required fields are marked with *