വത്തിക്കാന്‍ സിറ്റി: സ്വന്തം ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും റഷ്യ ആക്രമണം തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുന്ന ദിനത്തില്‍ ഉക്രെയ്‌നെ ചേര്‍ത്തുപിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആക്രമണം ആരംഭിച്ചതിന്റെ മൂന്നാം വാര്‍ഷികദിനം മനുഷ്യകുലത്തിന് മുഴവുന്‍ ലജ്ജാകരവും വേദനാകരവുമായ അവസരമാണെന്ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ആഞ്ചലൂസ് പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. എല്ലാ സായുധസംഘര്‍ഷങ്ങളുടെയും ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത പാപ്പ പാലസ്തീന്‍, ഇസ്രായേല്‍, മിഡില്‍ ഈസ്റ്റിലെ എല്ലാ പ്രദേശങ്ങള്‍, കോംഗോയിലെ കീവു, സുഡാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.
അതേസമയം പാപ്പയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.’ഉയര്‍ന്ന തോതില്‍’ ഓക്‌സിജന്‍ നല്‍കുന്നുണ്ട്. പ്ലേറ്റ്‌ലറ്റ് കൗണ്ട് സ്റ്റേബിള്‍ ആണെങ്കിലും രക്തപരിശോധനയില്‍ വൃക്കയുടെ പ്രവര്‍ത്തനം മോശമായതായി കണ്ടെത്തി. റോമിലെ ജെമെല്ലി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പ തന്നെ പരിചരിക്കുന്നവരോടൊപ്പം പാപ്പാ ദിവ്യബലിയില്‍ പങ്കെടുത്തതായും വത്തിക്കാന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *