Follow Us On

04

June

2025

Wednesday

മാര്‍പാപ്പയില്ലാതെ റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനം

മാര്‍പാപ്പയില്ലാതെ റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനം

റോം: മാര്‍പാപ്പയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും, റോമന്‍ കൂരിയയുടെ നോമ്പുകാല  ധ്യാനം നടക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ‘നിത്യജീവന്റെ പ്രത്യാശ’ എന്ന പ്രമേയത്തെ ആസ്പദമാക്കി മാര്‍ച്ച് 9-14 തിയതികളിലാണ് റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

പേപ്പല്‍ വസതിയുടെ പ്രബോധകനായി നിയമിതനായ കപ്പൂച്ചിന്‍ വൈദികന്‍ ഫാ.റോബര്‍ട്ടോ പസോളിനി നോമ്പുകാല വിചിന്തനങ്ങള്‍ നല്‍കും. പതിറ്റാണ്ടുകളോളം  പേപ്പല്‍ വസതിയുടെ പ്രബോധകനായി ശുശ്രൂഷ ചെയ്ത കര്‍ദിനാള്‍ റെനേരിയോ കാന്റലമെസയില്‍ നിന്ന് ചുമതലയേറ്റെടുത്ത ശേഷം ഫാ. പസോളിനി നയിക്കുന്ന ആദ്യ നോമ്പുകാല ധ്യാനമാണിത്. ഈ വര്‍ഷത്തെ ധ്യാനം മാര്‍പാപ്പയുമായുള്ള ‘ആത്മീയ കൂട്ടായ്മയില്‍’ നടക്കുമെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ശാരീരികമായി സന്നിഹിതനായില്ലെങ്കിലും വീഡിയോ ലിങ്ക് വഴി പാപ്പക്ക് ധ്യാനത്തില്‍ പങ്കുചേരുന്നതിനുള്ള സാധ്യതയും ആരായുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?