Follow Us On

19

April

2025

Saturday

നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെ, പാപ്പാ ഫ്രാന്‍സീസ്

നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെ, പാപ്പാ  ഫ്രാന്‍സീസ്

നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെയെന്ന് , പാപ്പാ ഫ്രാന്‍സീസ് ത്രികാലജപ സന്ദേശത്തില്‍ പറഞ്ഞു. റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇക്കഴിഞ്ഞ നാലു ഞായറാഴ്ചകള്‍ തുടര്‍ച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളില്‍ പതിവുള്ള മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും മദ്ധ്യാഹ്നപ്രാര്‍ത്ഥനാ സന്ദേശം പാപ്പാ വരമൊഴിയായി നല്കിപ്പോരുന്നു.

പ്രിയ സഹോദരീ സഹോദരന്മാരേ,

കഴിഞ്ഞ ബുധനാഴ്ച, ചാരംപൂശല്‍ കര്‍മ്മത്തോടെ, നാം നോമ്പുകാലം ആരംഭിച്ചു, ഹൃദയ പരിവര്‍ത്തനത്തിന് നമ്മെ ക്ഷണിക്കുകയും ഉത്ഥാനനാനന്ദത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന നാല്പത് ദിവസത്തെ അനുതാപ യാത്രയാണിത്. ഈ കാലത്തെ ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാക്കി മാറ്റാന്‍, വിശ്വാസത്തിലും പ്രത്യാശയിലും ഉപവിയിലുമുള്ള വളര്‍ച്ചയുടെ ഒരു യാത്രയാക്കുന്നതിന് നമുക്ക് പരിശ്രമിക്കാം.
എന്റെ നീണ്ട ആശുപത്രി വാസത്തിനിടയില്‍, സേവനൗത്സുക്യവും പരിചരണത്തിലുള്ള ആര്‍ദ്രതയും ഞാന്‍ അനുഭവിച്ചറിയുന്നു, പ്രത്യേകിച്ച് ഭിഷഗ്വരന്മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന്, അവര്‍ക്ക് എന്റെ ഹൃദയംഗമമായ നന്ദി. ഇവിടെ ആയിരിക്കുന്ന ഈ വേളയില്‍ ഞാന്‍, വ്യത്യസ്ത രീതികളില്‍ രോഗികളുടെ ചാരത്തായിരിക്കുന്നവരെക്കുറിച്ച് ചിന്തിക്കുന്നു. ഈ രോഗികള്‍ക്ക് അവര്‍ കര്‍ത്താവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണ്. നമുക്ക് വേണ്ടത് ഇതാണ്, പരീക്ഷണങ്ങളില്‍ ആയിരിക്കുന്നവര്‍ക്ക്, വേദനയുടെ അന്ധകാരത്തില്‍ അല്പം വെളിച്ചം കൊണ്ടുവരുന്ന ‘ആര്‍ദ്രതയുടെ അത്ഭുതം’.

പ്രാര്‍ത്ഥനയിലൂടെ എന്നോട് സാമീപ്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു: എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി! ഞാനും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ ദിവസങ്ങളില്‍ റോമന്‍ കൂരിയയുടെ ആത്മീയ ധ്യാനത്തില്‍  പങ്കെടുക്കുന്നവരോട് ഞാന്‍ ആത്മീയമായി ഒന്നുചേരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?