കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാളെ (മാര്‍ച്ച് 18) കാഞ്ഞിരപ്പള്ളി രൂപതയില്‍ മാര്‍ പവ്വത്തില്‍ അനുസ്മരണം നടത്തുന്നു. രൂപതയിലെ എല്ലാ പള്ളികളിലും പരിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കും.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ രാവിലെ 6.40ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഒപ്പീസ് നടത്തും.
കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത, സിബിസിഐ പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളില്‍ മാര്‍ പവ്വത്തിലിന്റെ സംഭാവനകള്‍ നിസ്തുലമാണ്.
സഭാത്മക ദര്‍ശനം നല്‍കി കാഞ്ഞിരപ്പള്ളി രൂപതയെ വളര്‍ത്തുന്നതിന് അടിസ്ഥാനമിട്ട പ്രഥമ മെത്രാന്‍ മാര്‍ പവ്വത്തിലിനെ അനുസ്മരിച്ചുള്ള പരിശുദ്ധ കുര്‍ബാനയിലും ഒപ്പീസിലും വിശ്വാസി സമൂഹം പങ്കുചേരണമെന്നും രൂപതയിലെ എല്ലാ ഭവനങ്ങളിലെയും സന്യാസാശ്രമങ്ങളിലെയും പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ മാര്‍ പവ്വത്തിലിനെ പ്രത്യേകം അനുസ്മരിക്ക ണമെന്നും രൂപതാ കേന്ദ്രത്തില്‍ നിന്നുമുള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *