Follow Us On

01

July

2025

Tuesday

ലഹരി വിപത്തില്‍നിന്ന് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കണം: മാര്‍ ജോസ് പുളിക്കല്‍

ലഹരി വിപത്തില്‍നിന്ന് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കണം:  മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: വി.യൗസേപ്പിതാവ് തിരുക്കുടുംബത്തെ വലിയ അപകടങ്ങളില്‍ നിന്നും രക്ഷിച്ചതുപോലെ ഈ കാലഘട്ടത്തില്‍ കുടുംബങ്ങളുടെ അടിവേരിളക്കുന്ന ലഹരി വിപത്തില്‍നിന്ന് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കാന്‍ പിതാക്കന്മാര്‍ ശ്രദ്ധിക്കണമെന്ന്  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
വി.യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍. ജോസഫ് പൗവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം, പിതൃവേദി രൂപതയില്‍ സ്ഥാപിതമായതിന്റെ രജതജൂബിലി എന്നിവയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന പിതൃസംഗമം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂബിലിവര്‍ഷം തിരിഞ്ഞുനോട്ടത്തിന്റെയും നന്ദിപ്രകാശന ത്തിന്റെയും പുത്തന്‍തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെയും സമയമാണെന്നും ഏതെങ്കിലും മേഖലകളില്‍ വീഴ്ചയുണ്ടെങ്കില്‍ അതു തിരുത്തി കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ഒരുമിച്ചു മുന്നേറണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.
ഡോ.സാജു കൊച്ചുവീട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തിന് രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, സെബാസ്റ്റ്യന്‍ താന്നിക്കല്‍, ഷിജോ തോണിയാങ്കല്‍, റെജി കൈപ്പന്‍പ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?