Follow Us On

01

July

2025

Tuesday

സാരഥിയുടെ രജത ജൂബിലി ആഘോഷിച്ചു

സാരഥിയുടെ രജത ജൂബിലി ആഘോഷിച്ചു
കൊച്ചി: കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളം കേന്ദ്രീകരിച്ച് കേരളത്തിലെ ടാക്സി-ഓട്ടോ ഡ്രൈവര്‍മാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി 2,000-ല്‍ ആരംഭിച്ച സാരഥിയുടെ രജത ജൂബിലി ആഘോഷിച്ചു.
കെസിബിസിയുടെ  ജെപിഡി  കമ്മിഷന്‍  ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിബസി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍  അധ്യക്ഷത വഹിച്ചു.
വിവിധ ജില്ലകളിലുള്ള സാരഥിയുടെ അംഗങ്ങളും, ആനിമേറ്റേഴ്സും യോഗത്തില്‍ പങ്കുചേര്‍ന്നു. സാരഥിയുടെ സ്ഥാപകരായ ഫാ. വര്‍ഗീസ് കരിപ്പേരി, സെബാസ്റ്റ്യന്‍ കോയിക്കര എംഎസ്‌ജെ, ഫാ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത്, ഫാ. ഫ്രാന്‍സിസ് കൊടിയന്‍, ഫാ. ജോസഫ് മക്കോളി, സാരഥിയുടെ സംസ്ഥാന ഡയറക്ടര്‍ ഫാ. ടോം മഠത്തില്‍ക്കണ്ടത്തില്‍ എംഎസ്ജെ, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കോയിക്കര എംഎസ്ജെ, സാരഥി സംസ്ഥാന സെക്രട്ടറി സിസ്റ്റര്‍ മോളി പുല്ലന്‍ എഎസ്‌സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?