Follow Us On

04

June

2025

Wednesday

ലോകസമാധാനത്തിന്റെ കാവല്‍ക്കാരന്‍ വിട പറഞ്ഞു

ലോകസമാധാനത്തിന്റെ കാവല്‍ക്കാരന്‍ വിട പറഞ്ഞു
കൊച്ചി: ലോകസമാധാനത്തിനുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മഹാനുഭാവനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍. മാര്‍പാപ്പയുടെ വിയോഗത്തില്‍ കേരള ലാറ്റിന്‍ കാത്തലിക്ക്  അസോസിയേഷന്‍ ദുഃഖം രേഖപ്പെടുത്തി.
രോഗശയ്യയില്‍ നിന്ന് പുറത്തുവന്ന് ആദ്യം അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ലോകസമാധാനത്തിനുവേണ്ടി  ആയുധങ്ങള്‍ നിലത്തുവയ്ക്കാനും അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള  ആഹ്വാനമായിരുന്നു. പാപ്പയുടെ ഔദ്യോഗിക മന്ദിരത്തിന് പുറത്ത് ഫ്‌ളാറ്റില്‍ ലളിത ജീവിതം നയിക്കാന്‍ തീരുമാനമെടുത്തതും സാധാരണ കാറില്‍ യാത്ര ചെയ്തതും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്.
വത്തിക്കാന്‍ ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുകയും സാമ്പത്തിക കാര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. സഭയില്‍ കൂടുതല്‍ സ്ത്രീകളെ ഉയര്‍ന്ന തസ്തികകളില്‍ നിയമിച്ചു. അങ്ങനെ നിരവധി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ചു.
കേരള ലാറ്റിന്‍ കാത്തലിക്ക്  അസോസിയേഷന്‍ സംസ്ഥാന സമിതി അടിയന്തര യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി തോമസ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, മോണ്‍. ജോസ് നവസ് ,  ട്രഷറര്‍ രതീഷ് ആന്റണി ,  ആന്റണി നോറോണ, ബേബി ഭാഗ്യോദയം, നൈജു അറക്കല്‍ , അഡ്വ. ജസ്റ്റിന്‍ കരിപാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?