Follow Us On

01

June

2025

Sunday

ഓര്‍മത്തിരി തെളിച്ച് അനുസ്മരണ പ്രാര്‍ത്ഥനയുമായി കെഎല്‍സിഎ

ഓര്‍മത്തിരി തെളിച്ച് അനുസ്മരണ പ്രാര്‍ത്ഥനയുമായി കെഎല്‍സിഎ
കണ്ണൂര്‍: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആത്മശാന്തിക്കായി ഓര്‍മ്മത്തിരി തെളിയിച്ചു പ്രാര്‍ഥനാഞ്ജലി നടത്തി. കണ്ണൂര്‍ കാല്‍ടെക്‌സ് ജംക്ഷനിലെ ഗാന്ധി സര്‍ക്കിളില്‍ നടന്ന അനുസ്മരണ പ്രാര്‍ഥനകള്‍ക്ക് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല നേതൃത്വം നല്‍കി.
മൗന ജാഥയായി പാപ്പയുടെ ചിത്രത്തിന് മുന്‍പില്‍ മെഴുകുതിരി കത്തിച്ചാണ്  വിശ്വാസികള്‍ പ്രാര്‍ത്ഥനാഞ്ജലിയില്‍ പങ്കെടുത്തത്.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ശ്രീനഗറിലെ പഹല്‍ഗാമില്‍ ഭീകരവാദികള്‍ വധിച്ച 26 വിനോദസ ഞ്ചാരികള്‍ക്കും ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ  അധ്യക്ഷത വഹിച്ചു. മോണ്‍. ക്ലാരന്‍സ് പാലിയത്ത്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, ഉര്‍സുലൈന്‍ പ്രോവിന്‍ഷ്യല്‍ സൂപ്പരിയര്‍ സിസ്റ്റര്‍ വിനയ യുഎംഐ , കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?