Follow Us On

01

June

2025

Sunday

കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മാര്‍ കല്ലറങ്ങാട്ട്

കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മാര്‍ കല്ലറങ്ങാട്ട്
പാലാ: കത്തോലിക്ക കോണ്‍ഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ നൂറ്റിയേഴാം ജന്മദിനാഘോഷം കൊഴുവനാല്‍ പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.
സര്‍ സിപിക്കെതിരെയുള്ള സമരം മുതല്‍ കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ സമര പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. തച്ചില്‍ മാത്തൂ തരകന്‍ മുതല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സഹിതം മാര്‍  കല്ലറങ്ങാട്ട് എടുത്തു പറഞ്ഞു.
 രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖപ്രസംഗം നടത്തി. ഫാ. ജോസ് നെല്ലിക്കതെരുവില്‍, ജോസ് വട്ടുകുളം, ആന്‍സമ്മ സാബു, ജോയി കണിപറമ്പില്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, സി. എം ജോര്‍ജ്  തുടങ്ങിയവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?