Follow Us On

06

May

2025

Tuesday

ഈസ്റ്റര്‍ദിന ആക്രമണത്തില്‍ ശ്രീലങ്കയില്‍ കൊല്ലപ്പെട്ട 167 കത്തോലിക്കരെ ‘വിശ്വാസ സാക്ഷികളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തും

ഈസ്റ്റര്‍ദിന ആക്രമണത്തില്‍ ശ്രീലങ്കയില്‍ കൊല്ലപ്പെട്ട 167 കത്തോലിക്കരെ ‘വിശ്വാസ സാക്ഷികളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തും

കൊളംബോ: 2019 ഏപ്രില്‍ 21  ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ ദൈവാലയങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 167 കത്തോലിക്കരെ, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി ജൂബിലി വര്‍ഷത്തില്‍ പുറത്തിറക്കുന്ന 21-ാം നൂറ്റാണ്ടിലെ ‘വിശ്വാസ സാക്ഷികളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തും. കൊളംബോയില്‍ നടന്ന ഒരു അനുസ്മരണ ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിക്കാസ്റ്ററിയില്‍ നിന്ന് ലഭിച്ച ഔദ്യോഗിക അറിയിപ്പിന്റെ വിശദാംശങ്ങള്‍, കൊളംബോ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വിശ്വാസികളുമായി പങ്കുവച്ചു. ജൂബിലിക്കായി പട്ടിക തയാറാക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി ചുമതലപ്പെടുത്തിയ പ്രത്യേക വത്തിക്കാന്‍ കമ്മീഷനാണ് ‘വിശ്വാസ സാക്ഷികളെ’ തിരഞ്ഞെടുത്തത്.

ഭീകരാക്രമണത്തിന് വേദിയായ സെന്റ് ആന്റണി കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ക്രിസ്ത്യന്‍, ബുദ്ധ, ഹിന്ദു, ഇസ്ലാമിക മത നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലും നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും നടന്ന ആക്രമണങ്ങളില്‍ മരിച്ച 167 കത്തോലിക്കരുടെ പേരുകള്‍ക്കൊപ്പം, മറ്റ് വിശ്വാസങ്ങള്‍ പിന്തുടരുന്ന ് ഏഴ് ഇരകളെയും ‘ബഹുമാനത്തോടെ അനുസ്മരിച്ചതായി’ കൊളംബോയിലെ വൈദികനായ ഫാ. ജൂഡ് ഫെര്‍ണാണ്ടോ പറഞ്ഞു.

മൂന്ന് ടൂറിസ്റ്റ് ഹോട്ടലുകളിലും രണ്ട് കത്തോലിക്ക ദൈവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് ദൈവാലയത്തിലുമായി ഏതാണ്ട് ഒരേസമയം നടന്ന ആക്രമണങ്ങളില്‍ 260 ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണങ്ങളെക്കുറിച്ച് കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ശ്രീലങ്കയിലെ കത്തോലിക്കാ സഭ ആവശ്യപ്പെട്ടുവരികയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?