Follow Us On

03

June

2025

Tuesday

ഇനി യുദ്ധം അരുത്; ഇന്ത്യ- പാക്ക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയത് മാര്‍പാപ്പ

ഇനി യുദ്ധം അരുത്; ഇന്ത്യ- പാക്ക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ലിയോ 14 ാമന്‍ മാര്‍പാപ്പ.  ചര്‍ച്ചകളിലൂടെ, ഇരുരാജ്യങ്ങളും ശാശ്വതമായ ഒരു കരാറിലെത്തുമെന്ന് താന്‍  പ്രതീക്ഷിക്കുന്നതായി  സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നയിച്ച ആദ്യത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷമുള്ള പ്രസംത്തില്‍ പാപ്പ പറഞ്ഞു. എല്ലാ യുദ്ധങ്ങളും എത്രയും വേഗം അവസാനിപ്പിക്കണമെന്നും, പീഡിതര്‍ക്ക് സഹായം ലഭിക്കണമെന്നും, തടവുകാര്‍ മോചിക്കപ്പെടണമെന്നും  ലോകമസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു.

മൂന്നാം ലോകമഹായുദ്ധം ഇന്ന് പല ഭാഗങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ് ഇനി ഒരിക്കലും യുദ്ധം അരുതെന്ന് ലോകനേതാക്കളോട്് പാപ്പ ആഭ്യര്‍ഥിച്ചു. മാനുഷിക ദുരന്തത്താല്‍ കഷ്ടപ്പെടുന്ന ജനങ്ങളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരെയും പാപ്പ അനുസ്മരിച്ചു.

ഉക്രെയ്‌നിലെ ജനങ്ങളുടെ ദുരിതം തന്റെ ഹൃദയത്തില്‍ വഹിക്കുകയാണെന്ന് പാപ്പ പറഞ്ഞു. യഥാര്‍ത്ഥവും നീതിയുക്തവുമായ സമാധാനം എത്രയും വേഗം കൈവരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം. തടവുകാരെ മോചിപ്പിക്കണം, കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കണം. ഗാസയില്‍ തുടരുന്ന യുദ്ധം ഉടന്‍ അവസാനിക്കണം. പീഡിതരായ ജനങ്ങള്‍ക്ക് അടിയന്തരമായി മാനുഷിക സഹായം നല്‍കണമെന്നും യുദ്ധത്തിലെ തടവുകാരെ മോചിപ്പിക്കണമെന്നും പാപ്പ ആഭ്യര്‍ഥിച്ചു.

80 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെയ് 8-ന് അവസാനിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റെ മഹാദുരന്തം പാപ്പ അനുസ്മരിച്ചു. 6 കോടി മനുഷ്യര്‍ മരിച്ചുവീണ യുദ്ധം ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണെന്നും ഇന്നത്തെ ലോകത്തില്‍ അപ്രകാരമുള്ള  ഒരു ദുരന്തം  ആവര്‍ത്തിക്കരുതെന്നും പാപ്പമുന്നറിയിപ്പ് നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?